2011, ജൂൺ 30, വ്യാഴാഴ്‌ച

പ്രപഞ്ചോല്പത്തി വിശുദ്ധ ഖുർആനിൽ...



"തീർച്ചയായും ഇത് (ഖുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു." ( വിശുദ്ധ ഖുർആൻ 26:192)
പതിനാല്‌ നൂറ്റാണ്ടുകൾക്കപ്പുറം അല്ലാഹു ഖുർആൻ അവതരിപ്പിച്ചു. സമ്പൂർണ മാർഗദർശകവും വിജ്ഞാനദായകവുമായി അവതരിപ്പിച്ച ഈ ഗ്രന്ഥം മനുഷ്യരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും അതിലെ മൂലപ്രമാനങ്ങളെ മുറുകെ പിടിക്കാൻ ആഹ്വാനംചെയ്യുകയും ചെയ്യുന്നു. അവതരിച്ച അന്നുതൊട്ട് അവസാന നാൾ വരേക്കും ഈ അന്തിമ വേദഗ്രന്ഥം അദ്വിതീയമായി തുടരുക തന്നെ ചെയ്യും.
വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു:
ഇത് ലോകത്തിനുള്ള ഒരുദ്ബോധന മല്ലാതെ മറ്റൊന്നുമല്ല." (68:52)
അതിന്റെ സരളമായ ഭാഷയും അതുല്യമായ് ശൈലിയും എക്കാലത്തും എല്ലാ തരം ആളുകളെയും എളുപ്പം ആകർഷിക്കാൻ പോന്ന തരത്തിലുള്ളതാണ്‌. ഈ ശൈലിയെ ക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:
തീർച്ചയായും ആലോചിച്ച് മനസ്സിലാക്കാൻ ഖുർആൻ നാം എളുപ്പമായിരിക്കുന്നു. എന്നാൽ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? " (54:22)
image

വിശുദ്ധ ഖുർആന്റെ അത്യുദാത്തമായ സാഹിത്യഭാഷ, മറ്റൊന്നിനോടും സമരസപ്പെടാത്ത ശൈലി, ഉദ്ഗോഷിക്കുന്ന സത്യസാക്ഷ്യം എന്നിവയെല്ലാം അത് നമ്മുടെ രക്ഷിതാവിന്റെ വചനങ്ങൾ തന്നെയാണെന്നുള്ളതിനുള്ള വ്യക്തമായ തെളിവുകളാണ്‌. അതിലെ വാക്യങ്ങളിലുൾക്കൊള്ളുന്ന അത്ഭുതങ്ങൾ, ദൃഷ്ടാന്തങ്ങൾ എല്ലം അതിന്റെ അമാനുഷികത വിളംഭരം ചെയ്യുന്നു. അതിലെ ഒട്ടനവധി ശാസ്ത്രാസത്യങ്ങൾ അതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പതിനാല്‌ ശതകങ്ങൾക്കുമുൻപ് മുഹമ്മദ് നബി (സ)യിലൂടെ ലോകജനതക്കായി അവതരിപ്പിച്ച വിശുദ്ധ ഖുർആൻ 20,21 നൂറ്റാണ്ടുകളിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞ ശാസ്ത്രവിജ്ഞാന ശകലങ്ങൾ ഉൾക്കൊള്ളുന്നു.
നിശ്ചയമായും ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല തന്നെ. സാന്മാർഗിക ആത്മീയ ദർശനത്തിനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. എന്നാൽ ധാരാളം ശാസ്ത്രസത്യങ്ങൾ സംക്ഷിപ്തമായും ഉൾക്കാഴ്ചയോടും കൂടി അതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഖുർആൻ അവതരിക്കുന്നതിന്‌ മുമ്പ് ജീവിച്ച ആളുകൾക്ക് ഈ ശാസ്ത്രസത്യങ്ങൾ അറിവുണ്ടായിരുന്നില്ല. ഇതും ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള മറ്റൊരു തെളിവാക്കുന്നു. ഖുർആനിൽ തെളിഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങൾ എന്ന മഹാത്ഭുതം കണ്ടെത്തണമെങ്കിൽ അതവതരിപ്പിച്ച കാലത്ത് നിലവിലുണ്ടായിരുന്ന ശാസ്ത്ര നിലവാരം മനസ്സിലാക്കേണ്ടത് അത്യാവശ്യമാകുന്നു.
ഏഴാം ശതകത്തിൽ അറബികൾ അന്ധവിശ്വാസങ്ങളിലും അടിസ്ഥാന രഹിത സങ്കലിപങ്ങളിലും ആണ്ടു കിടക്കുകയായിരുന്നു. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും മനസ്സിലാക്കാനായി അവലംബിക്കാവുന്ന ഒരു സാങ്കേതിക ജ്ഞാനവും അവരുടെ കൈവശമുണ്ടായിരുന്നുല്ല. തങ്ങളുടെ പൂർവപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ യാതൊരു അടിസ്ഥാനവുമില്ലാത്ത കടംക്ഥകൾ ചോദ്യം ചെയ്യാതെ അവർ വിശ്വസിച്ചുപോന്നു. ആകാശത്തെ താങ്ങിനിർത്തുന്നത് പർവതങ്ങളാണെന്ന വിശ്വാസം. ഭൂമി പരന്നതാണെന്ന ധാരണ തുടങ്ങിയവ ഉദാഹരണങ്ങൾ.
image

ഇത്തരം ഇതിഹാസങ്ങളുടെയും മിഥ്യകളുടെയും ഇടയിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. ഖുർആൻ അജ്ഞതയെ വിജ്ഞാനംകൊണ്ട് തുടച്ചുമാറ്റി. ബുദ്ധിക്ക് നിരക്കാത്ത അനുമാനങ്ങളെ തിരുത്തിക്കുറിച്ചു. വിശുദ്ധ ഖുർആൻ 13:2 വാക്യം കാണുക:
അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങളെ ഉയർത്തിനിർത്തിയവൻ.."
മലകളാണ്‌ ആകാശത്തെ താങ്ങി നിർത്തുന്നതെന്ന തെറ്റായ ധാരണ ഖുർആൻ ഇവിടെ തള്ളിക്കളയുന്നു. ഗോളശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം എന്നിവയെക്കുറിച്ച് കാര്യമായൊന്നുമറിഞ്ഞു കൂടാത്ത ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മധ്യത്തിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. പ്രപഞ്ചോല്പത്തി, സൂക്ഷ്മമായ ഭ്രൂണത്തിൽ നിന്നും വളർന്നു രൂപപ്പെടുന്ന മനുഷ്യൻ, നാം ജീവിക്കുന്ന ഭൂമിയിലെ അന്തരീഷത്തിന്റെ ഘടന, ഭൂമിയിൽ ജീവിതം തന്നെ സാധ്യമാക്കുന്ന സന്തുലിതാവസ്ഥ എന്നിവ ശാസ്ത്ര സത്യങ്ങളിൽ ചിലത് മാത്രം.
നക്ഷത്രങ്ങളുടെ ഈറ്റില്ലം പരമാണുക്കളുടെയും തന്മാത്രകളുടെയും (കൂടുതലും ഹൈഡ്രജൻ) മേഘപടലങ്ങളാണെന്ന് ശാസ്ത്രജ്ഞന്മാർക്ക് പറയാനാവും. മഹാവിസ്ഫോടനാനന്തരം പ്രപഞ്ചത്തിലെ ചൂട് 10 ലക്ഷം കോടി ഡിഗ്രി കെൽവിനേറ്ററായിരുന്നുവെന്നും, സാന്ദ്രത ജലത്തിന്റെ കോടി കോടി മടങ്ങായിരുന്നുവെന്നും പ്രപഞ്ചം ക്രമേണ വികസിക്കുകയും തണുത്തുറക്കാൻ തുടങ്ങുകയും ചെയ്തുവെന്നും അവർക്ക പറയാനാവും. പ്രപഞ്ചസൃഷ്ടിപ്പിനെക്കുറിച്ചും ശാസ്ത്രനിഗമനം ഖുർആൻ ശരിവെയ്ക്കുന്നത് കാണുക:
അതിൽ (ഭൂമിയിൽ) - അതിന്റെ ഉപരിഭാഗത്ത് - ഉറച്ചുനിൽക്കുന്ന പർവതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധി ഉണ്ടാക്കുകയും അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ്‌ (അവനത് ചെയ്റ്റത്). ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ.
അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: " നിങ്ങൾ രണ്ടും അനുസരപൂർവമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു." (41:10,11)
image

മേൽ സൂക്തത്തിൽ, പുക എന്ന മലയാളവാക്കിന്‌ ദുഖാൻ എന്ന തത്തുല്യമായ പദമാണുപയോഗിച്ചിരിക്കുന്നതെന്ന് കാണാം. ഇത് തന്നെയാണ്‌ നേരത്തെ പറഞ്ഞ ചൂടുള്ള വാതക ധൂമപടലം കൊണ്ട് അർഥമാക്കുന്നത്. ഖരാവസ്ഥയിലുള്ള പദാർഥങ്ങളുമായി ബന്ധിപ്പിച്ച ചലനാവസ്ഥയിലുള്ള കണികകൾ അടങ്ങുന്ന ചൂടുള്ള വാതകപടലം. ഇവിടെ ഖുർആൻ അറബിഭാഷയിൽ ഏറ്റവും യുക്തമായ പദം തന്നെയാണ്‌ പ്രപഞ്ചത്തിന്റെ ഈ ഘട്ടത്തിനുപയോഗിച്ചിട്ടുള്ളത്. 20ആം നൂറ്റാണ്ടിലാണ്‌ ശാസ്ത്രജ്ഞന്മാർ, പുക മാതിരിയുള്ള ചൂടുള്ള വാതകത്തിൽ നിന്നാണ്‌ പ്രപഞ്ചം ഉരുത്തുരിഞ്ഞുവന്നതെൻ കണ്ടെത്തിയ്ത്. പ്രപഞ്ചസൃഷ്ടിയെ കുറിച്ചുള്ള ഖുർആനിക പരാമർശം ഈ ഗ്രന്ഥത്തിന്റെ മഹാത്ഭുതത്തിനുള്ള നിദർശനമാണ്‌.
പ്രപഞ്ചോല്പത്തിയെക്കുറിച്ച് മറ്റൊരു സൂക്തം കാണുക:
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?" (21:30)
റത്ഖ് എന്ന വാക്കിന്‌ കീറൽ തുന്നുക, കണ്ടം വെയ്ക്കുക, ഓരോന്നും കൂടുക്കലർന്ന് ഒന്നാവുക എന്നിവയാണ്‌ ഭാഷാർഥം. രണ്ടു പദാർഥങ്ങൾ ഒന്നായിച്ചേരുന്നതിനാണ്‌ ആ പദം സാധാരണ ഉപയോഗിക്കാറുള്ളത്. ഫതഖ എന്ന പദത്തിനർഥം തുന്നഴിച്ച് വേർപെടുത്തുക, പൊട്ടിക്കുക, പിളർക്കുക എന്നൊക്കെയാണ്‌. വിത്തിന്‌ മുള വരിക എന്ന അർഥത്തിലും ഈ ക്രിയ ഉപയോഗിച്ചു വരുന്നു.
ഒരിക്കൽ കൂടി പ്രസ്തുത സൂക്തം നമുക്ക് നിരീക്ഷണവിധേയമാക്കാം. ആകാശങ്ങളും ഭൂമിയും ആദ്യം റത്ഖ് എന്ന ദശയിലായിരുന്നു. പിന്നെ അവയെ വേർപെടുത്തി (ഫതഖ), ഒന്നു മറ്റൊന്നിൽ നിന്നും വരുന്നപോലെ. മഹാ വിസ്ഫോടനത്തിന്റെ ആദ്യ ഏതാനും നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കുക. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും ഒരു ബിന്ദുവിൽ ഒന്നിച്ചു കൂടിയിരുന്നുവെന്നു മനസ്സിലാക്കാനാവും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആകാശങ്ങളും ഭൂമിയും അടക്കം എല്ലാം (അപ്പോൾ അവ രൂപപ്പെട്ടിരുന്നില്ല എന്ന കാര്യം മറക്കരുത്) തമ്മിൽ തുന്നിച്ചേർത്ത പോലെ വേർപെടുത്താനാവാത്ത അവസ്ഥയിലായിരുന്നു. പിന്നെ ഈ ബിന്ദു ഭയാനകമാം വിധം പൊട്ടിത്തെറിച്ചു. പദാർഥങ്ങൾ ചിന്നിച്ചിതറി.
പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച്, ഭൂമിയുടെയും ആകാശങ്ങളുടെയും ഇടയിലുള്ളതിനെ കുറിച്ചും പരാമർശിക്കുന്ന ഒരുപാട് സൂക്തങ്ങൾ ഖുർആനിൽ കണ്ടെത്താനാവും:
ആകാശങ്ങളും ഭൂമിയും അവ രണ്ടിനുമിടയിലുള്ളതും യുക്തി പൂർവകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യയാമം വരികതന്നെ ചെയ്യും. ആയതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്തു കൊറ്റുക്കുക." (15: 85)
അവനുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവയ്ക്കിടയിലുള്ളതും മണ്ണിനടിയിലുള്ളുമെല്ലാം." (20:6)
ഭൂമിയും, അതിന്റെ ചുറ്റുമുള്ള ഏകീകൃത വാതക കൂട്ടത്തിൽ നിന്ന് വേറിട്ടു പോന്നതാണ്‌. ഇതിന്റെ ഒരു ഭാഗം സൂര്യന്മാർക്കും ഗ്രഹങ്ങൾക്കും രൂപം നൽകി. ഇങ്ങനെ ധാരാളം, ധാരാളം സൗരയൂഥങ്ങളും ഗാലക്സികളും രൂപം കൊണ്ട്. പ്രപഞ്ചം ആദ്യം റതഖ (ഒട്ടിപ്പിടിച്ച) പിന്നെ ഫതഖ (ഭാഗങ്ങളായി വിഭജിച്ചതും) ദശകളിലായിരുന്നു.
.
---------------------------------------------------------------------------------------------  Haroon yahya

മഹാവിസ്ഫോടനം



വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Big Bang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ്മഹാവിസ്ഫോടനം. പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്നു് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതു് ഈ സിദ്ധാന്തമാണു്. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വർഷങ്ങൾ‍ക്ക് മുൻപ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ്‌ ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ.
1920കളിൽ ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് \eng(Georges Lemaitre) \mal ആണു് ഒരു സ്ഫോടനത്തിലൂടെയാണു് പ്രപഞ്ചം ഉണ്ടായതു് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു്. ഇതിനെ കളിയാക്കിക്കൊണ്ടു് ഫ്രെഡ് ഹോയ്ൽ നൽകിയ പേരാണു് പിൽക്കാലത്തു് പ്രശസ്തമായിത്തീർന്ന `ബിഗ് ബാങ്ങ്' അഥവാ മഹാവിസ്ഫോടനം എന്നതു്. കൂടുതൽ ദൂരത്തിലുള്ള നക്ഷത്രസമൂഹങ്ങളുടെ ചുവപ്പുനീക്കം കൂടുതലാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതോടെ നമ്മിൽ നിന്നുള്ള ദൂരവും നമ്മിൽനിന്നു് അവ അകന്നു പോകുന്നതിന്റെ വേഗതയും ബന്ധപ്പെട്ടിരിക്കയാണു് എന്നു മനസിലായി. അങ്ങനെയെങ്കിൽ പണ്ടു് നക്ഷത്രസമൂഹങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരുന്നിരിക്കണമല്ലോ. ഈ ആശയത്തിൽ നിന്നാണു് മഹാവിസ്ഫോടന സിദ്ധാന്തം ആരംഭിക്കുന്നതു്.

ചരിത്രം

തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്കു് ഇതു് അംഗീകരിക്കാനാവില്ലായിരുന്നു. വീണ്ടും വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം സങ്കല്പിച്ചതു് ഹൈന്ദവ മതത്തിലായിരുന്നിരിക്കണം. പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്നു് തുടങ്ങുകയും വികസിച്ചു് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചു് പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ എഴുതിയിരുന്നു. എന്നാൽ ഇതു് ശാസ്ത്രീയമായിരുന്നു എന്നു് അദ്ദേഹം പോലും അവകാശപ്പെടുന്നില്ല.. എങ്കിലും ഇതെല്ലാം ഒരുപക്ഷെ മഹാവിസ്ഫോടന സിദ്ധാന്തം ഉണ്ടാകുന്നതിനു് സഹായിച്ചിരിക്കാം.
ആധുനിക കാലത്തു് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ട ആശയം ആദ്യം വരുന്നതു് ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ സിദ്ധാന്തത്തോടെ ആണെന്നു പറയാം. സിദ്ധാന്തം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തു വന്നപ്പോൾ പ്രപഞ്ചം ഒന്നുകിൽ വികസിച്ചുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആവാനേ കഴിയൂ എന്നു മനസിലായി. പക്ഷെ ഐൻസ്റ്റൈനു് ഇതു് സ്വീകാര്യമായിരുന്നില്ല. പ്രപഞ്ചം സ്ഥിരതയുള്ളതായിരിക്കണം എന്നു് അദ്ദേഹം വിശ്വസിച്ചു. അതിനായി സിദ്ധാന്തത്തിൽ ഒരു പുതിയ അചരം അദ്ദേഹം ചേർത്തു. പ്രപഞ്ചവിജ്ഞാനീയ അചരം \eng(cosmological constant) \mal എന്നാണു് ഇതു് അറിയപ്പെട്ടതു്. എന്നാൽ ഇതു് ശരിയല്ല എന്നു് പിന്നീടു് അദ്ദേഹത്തിനു് തന്നെ തോന്നുകയും ആ ആശയം ഉപേക്ഷിക്കുകയും ചെയ്തു. ഈ അചരം ഉൾപ്പെടുത്താതെ ഐൻസ്റ്റൈന്റെ സമവാക്യങ്ങളുപയോഗിച്ചു് പ്രപഞ്ചത്തേക്കുറിച്ചു് പഠിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫ്രീഡമൻ \eng(Alexander Friedmann) \mal ആണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രബന്ധം 1924ൽ ബർലിൻ അക്കാദമി പ്രസിദ്ധീകരിച്ചു.
1927ൽ ലിമൈത്ര് വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം കൊണ്ടുവരികയും അകലത്തുള്ള ചില ഖഗോള വസ്തുക്കളിൽ കണ്ട റെഡ് ഷിഫ്റ്റ് വിശദീകരിക്കുകയും ചെയ്തു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്രസമൂഹങ്ങൾ ഭൂമിയിൽനിന്നു് അകന്നുകൊണ്ടിരിക്കയാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതു് ലിമൈത്രിന്റെ സിദ്ധാന്തത്തിനു് പിൻബലം നൽകി. പ്രപഞ്ചം ഒരു വിസ്ഫോടനത്തിൽ നിന്നാണു് ആരംഭിച്ചതു് എന്ന ആശയം ഇതേത്തുടർന്നാണു് 1931ൽ ലിമൈത്ര് മുന്നോട്ടു വയ്ക്കുന്നതു്. 1949 മാർച്ചിൽ ബി.ബി.സിയിലെ ഒരു പരിപാടിയിലാണു് ഈ ആശയത്തെ കളിയാക്കിക്കൊണ്ടു് അതിനെ `ബിഗ് ബാംഗ്' എന്നു് ഫ്രെഡ് ഹോയ്ൽ വിളിയ്ക്കുന്നതു്.
മഹാവിസ്ഫോടന സിദ്ധാന്തത്തിനു് ബദലായി ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണു് സ്ഥിരസ്ഥിതി സിദ്ധാന്തം. എന്നാൽ നിരീക്ഷണങ്ങളിൽ നിന്നു് ലഭിച്ച തെളിവുകൾ കൂടുതലും മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിക്കുന്നതായിരുന്നു. കൂടാതെ, ജോർജ്ജ് ഗാമോവ് (George Gamow) എന്ന ശാസ്ത്രജ്ഞന്റെ കരിശ്മയും ആ സിദ്ധാന്തത്തിനു് ശക്തിയേകി. അദ്ദേഹം ലിമൈത്രിന്റെ സിദ്ധാന്തം കൂടുതൽ വികസിപ്പിക്കുകയും അദ്ദേഹത്തിന്റെ കൂട്ടാളികളായ റാൽഫ് ആൽഫറും (Ralph Alpher) ഹാൻസ് ബെതെയും (Hans Bethe) ചേർന്നു് പരഭാഗവികിരണത്തിന്റെ ഉത്ഭവം വിശദീകരിക്കുകയും ചെയ്തതു് സ്ഥിരസ്ഥിതി സിദ്ധാന്തം മിക്കവരും ഉപേക്ഷിക്കുന്നതിനു് ഇടയാക്കി. (ആൽഫർ, ബെതെ, ഗാമോവ് എന്നിവർ ചേർന്നു് വികസിപ്പിച്ചെടുത്തതു് ആയതിനാൽ ഇതു് `ആൽഫ ബീറ്റ ഗാമ സിദ്ധാന്തം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.) എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കയാണു് എന്നു് അടുത്തകാലത്തു് കണ്ടുപിടിച്ചതു് പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ടു്.

വിസ്ഫോടനത്തിനു ശേഷം

മഹാവിസ്ഫോടനത്തിനു ശേഷം എന്തെല്ലാം സംഭവിച്ചു എന്നു് ഏകദേശമായി മനസിലാക്കാൻ നമുക്കു് കഴിഞ്ഞിട്ടുണ്ടു്. ഏതാണ്ടു് 1100 കോടി വർഷം മുമ്പായിരിക്കണം വിസ്ഫോടനം സംഭവിച്ചതു്. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു. ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല. ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല. ഈ ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു വിസ്ഫോടനം. അത് ക്വാണ്ടം ബലതന്ത്രപരമായ ഒരു സാധ്യത മാത്രമാണു്. സാധാരണ ഭാഷയിൽ അതു് വിശദീകരിക്കാൻ എളുപ്പമല്ല. പക്ഷെ പ്രപഞ്ചോൽപ്പത്തി പോലുള്ള കാര്യങ്ങൾ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാനാകും എന്നു് പ്രതീക്ഷിക്കരുതു് എന്നു് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.
സ്ഫോടനസമയത്ത് ഊഷ്മാവ് വളരെ ഉയർന്നതായിരുന്നിരിക്കണം -- ഏതാണ്ടു് 1035ഡിഗ്രി സെൽഷ്യസ്. ആ സ്ഫോടനത്തിൽ നിന്ന് പ്രവഹിച്ചത് ഊർജ്ജവികിരണമായിരുന്നു. അതിൽ നിന്നാണു നാമിന്നു കാണുന്ന എല്ലാ വസ്തുക്കളും ഉണ്ടായത്. ഐൻസ്റ്റൈന്റെ പ്രശസ്തമായ സമവാക്യം പറയുന്നതു് ഊർജ്ജം പദാർത്ഥമായും മറിച്ചും മാറാമെന്നാണല്ലോ. അനന്തമെന്നു പറയാവുന്നത്ര ഊർജ്ജം പ്രവഹിക്കുന്നതനുസരിച്ച് പ്രപഞ്ചം വികസിച്ചു.

പ്ലാങ്ക് സമയം

10-43 സെക്കന്റ് സമയത്തിനു് പ്ലാങ്ക് സമയം (Planck time) എന്നു പറയുന്നു. വിസ്ഫോടനം ആരംഭിച്ച് ഇത്രയും സമയം കഴിയുന്നതു വരെ എന്തു സംഭവിച്ചിരിക്കാം എന്നത് വ്യക്തമല്ല. ഭൌതികശാസ്ത്രത്തിലെ ഗുരുത്വാകർണബലം, വിദ്യുത്കാന്തബലം, തുടങ്ങിയ നാലു പ്രാഥമിക ബലങ്ങൾ ആ സമയത്ത് വ്യത്യസ്തമായി നിലനിന്നിരിക്കാൻ സാദ്ധ്യതയില്ല എന്നാണു വിശ്വസിക്കുന്നത്. ഇതെല്ലാം ചേർന്നു് ഒരൊറ്റ ബലമായിട്ടായിരിക്കണം സ്ഥിതിചെയ്തിരുന്നതു്. മേല്പറഞ്ഞ പ്ലാങ്ക് സമയത്തിനു ശേഷം സംഭവിച്ചിരിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാവാം എന്ന് ഏകദേശമായെങ്കിലും നമുക്കറിയാം.
ഒരു പ്ലാങ്ക് സമയം കഴിഞ്ഞപ്പോൾ ഗുരുത്വാകർഷണ ബലം മാത്രം പ്രത്യേകമായി കാണപ്പെട്ടു തുടങ്ങിയിരിക്കണം. 10-36 സെക്കണ്ടു് സമയം കഴിഞ്ഞായിരിക്കണം പരമാണു കേന്ദ്രത്തിലെ കണങ്ങളെ ഒരുമിച്ചു നിർത്തുന്ന ദൃഢബലം പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്ക് പ്രപഞ്ചം കുറേ തണുത്തിരിക്കണം -- ഏതാണ്ടു് 1026 ഡിഗ്രി സെൽഷ്യസ് വരെ. ഇത്രവളരെ ഊർജ്ജം ഉൾ‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ അപ്പോഴത്തെ വലുപ്പം ഒരു പരമാണുവിന്റെ അത്രപോലും ഇല്ലായിരുന്നിരിക്കണം! ഈ അതിസൂക്ഷ്മ പ്രതിഭാസത്തിന്റെ വികസിത രൂപമത്രെ നാമിന്നു കാണുന്ന പ്രപഞ്ചം.
തുടർന്ന് പ്രപഞ്ചം കുറച്ചു സമയം കൊണ്ട് വളരെയധികം വികസിച്ചു എന്നാണു സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്. ഏതാണ്ടു് 10-31 സെക്കണ്ടു് കഴിഞ്ഞപ്പോഴേക്കും പ്രപഞ്ചത്തിന്റെ വലുപ്പം ഒരു ഓറഞ്ചിന്റെ അത്രയും ആയിട്ടുണ്ടാവണം. ഈ സമയത്ത് പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയവയുടെ ഘടകങ്ങളായ ക്വാർക്കുകൾ ഉണ്ടായിരിക്കണം. കൂടാതെ പ്രകാശത്തിന്റെ കണികയായ ഫോട്ടോണുകളും ധാരാളം ഉണ്ടായിട്ടുണ്ടാവണം. ഏതാണ്ട് ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്നു സമയം വരെ ഈ പ്രക്രിയ തുടർന്നിരിക്കണം. അപ്പോഴേക്ക് പ്രപഞ്ചത്തിന്റെ ഊഷ്മാവ് അനേകകോടി മടങ്ങ് കുറഞ്ഞിരിക്കണം. ഏതാണ്ട് പത്തു ലക്ഷം കോടി ഡിഗ്രി വരെ. അതിനിടെ ഇന്നു നാം കാണുന്ന എല്ലാ തരം കണികകളും ഉത്ഭവിച്ചിരിക്കണം.

പ്രതികണങ്ങളുടെ പ്രശ്നം

ഇവിടെ ശാസ്ത്രത്തിനു വിശദീകരിക്കാനാകാത്ത ഒരു പ്രശ്നമുണ്ട്. ഇന്ന് പ്രതികണങ്ങൾ (antiparticles) നിലനിൽക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുനില്ല. അതിന്റെ അർത്ഥം പ്രതികണങ്ങൾ സാധാരണ കണങ്ങളേക്കാൾ കുറവായിരുന്നു എന്നാവണം. കണങ്ങളും പ്രതികണങ്ങളും കൂടിച്ചേർന്നാൽ രണ്ടും നശിച്ച് ഊർജ്ജം മാത്രം അവശേഷിക്കും. അങ്ങനെ പരസ്പരം നശിപ്പിച്ച ശേഷം കണങ്ങൾ മാത്രം അവശേഷിക്കണമെങ്കിൽ തുടക്കത്തിൽ പ്രതികണങ്ങളേക്കാൾ കൂടുതലായിരിക്കണമല്ലോ കണങ്ങളുടെ എണ്ണം. ഇതെന്തുകൊണ്ട് സംഭവിച്ചു എന്നത് വ്യക്തമല്ല.
തുടർന്നുള്ള പരിണാമം താരതമ്യേന ലളിതമായി മനസിലാക്കാം. സ്ഫോടനത്തിന്റെ ഫലമായി തുടങ്ങിയ വികാസം തുടർന്നുകൊണ്ടേയിരുന്നു. ഇന്നും തുടരുന്നു. വികാസത്തിന്റെ ഫലമായി പ്രപഞ്ചം തണുത്തു. സ്ഫോടനം കഴിഞ്ഞ് നൂറു സെക്കന്റിനും മുന്നൂറു സെക്കന്റിനും ഇടയ്ക്ക് ഹൈഡ്രജൻ, ഹീലിയം എന്നീ മൂലകങ്ങൾ ഉണ്ടായി. മറ്റു മൂലകങ്ങളും ഉണ്ടായെങ്കിലും അവയുടെ അളവ് തീർത്തും നേരിയതായിരുന്നു. ഗുരുത്വാകർഷണബലം കാരണം പരമാണുക്കൾ പരസ്പരം ആകർഷിക്കുകയും അവ മേഘങ്ങളേപ്പോലെ ഒരുമിച്ചു കൂടുകയും ചെയ്തു. അനേകം ഹൈഡ്രജൻ പരമാണുക്കൾ ഒത്തുചേർന്ന് ചിലയിടങ്ങളിൽ സാന്ദ്രത വർദ്ധിച്ചപ്പോൾ ഗുരുത്വാകർഷണ ബലവും വർദ്ധിച്ചു. അങ്ങനെ നക്ഷത്രങ്ങളുണ്ടായി. നക്ഷത്രങ്ങളിലാണു ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായത്. സൂപ്പർനോവ പോലുള്ള നക്ഷത്ര വിസ്ഫോടനങ്ങളിലൂടെ ഈ മൂലകങ്ങൾ പുറത്തുവന്നു. ഇത്തരം മൂലകങ്ങളും കൂടിച്ചേർന്നാണു നമ്മുടെ സൌരയൂഥമുണ്ടായത്. ഒരുപക്ഷെ ഇതുപോലെ അനേകം സൌരയൂഥങ്ങൾ പ്രപഞ്ചത്തിലുണ്ടായിരിക്കാം.
മഹാവിസ്ഫോടനത്തോടെ തുടങ്ങിയ വികസനം പ്രപഞ്ചം ഇപ്പൊഴും തുടരുന്നു എന്നതിനു് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ടു്. പ്രപഞ്ചത്തിലുള്ള ദ്രവ്യത്തിന്റെ ഗുരുത്വാകർഷണം മൂലം ഈ വികാസത്തിന്റെ വേഗത കുറഞ്ഞു വരികയും ഒടുവിൽ നിലയ്ക്കുകയും ചെയ്യും എന്നു് കരുതിയിരുന്നു. വികാസം നിലച്ചാൽ ഗുരുത്വാകർഷണം മൂലം നക്ഷത്രസമൂഹങ്ങളെല്ലാം കൂടിച്ചേരുകയും ഒരുപക്ഷെ വീണ്ടുമൊരു മഹാവിസ്ഫോടനത്തിൽ കലാശിക്കുകയും ചെയ്യാം എന്നാണു് ചില ശാസ്ത്രജ്ഞരെങ്കിലും കരുതിയിരുന്നതു്. എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണു് എന്ന കണ്ടെത്തൽ ഈ വിശ്വാസത്തിനെ തകിടം മറിക്കാൻ സാദ്ധ്യതയുണ്ടു്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റേണ്ട കാലമായി എന്നതിനുള്ള സൂചനയായിരിക്കാം ഇതു്.
മഹാവിസ്ഫോടനത്തിനുമുൻപ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്ത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവിൽ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോൾ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം.
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മഹാവിസ്ഫോടന സിദ്ധാന്തവും മറ്റ് ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞൻ തന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

Crab Nebula.jpg

2011, ജൂൺ 29, ബുധനാഴ്‌ച

അഹന്തയുടെ കണ്ണടയില്‍ ദൈവത്തെ കാണില്ല

ഹാറൂന്‍ യഹ്യ

എല്ലാ മതവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൊതുകാഴ്‌ചപ്പാട്‌ പരിശോധിച്ചാല്‍ അവയെല്ലാം ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന്‌ മനസ്സിലാവും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭൗതികവാദികള്‍ സൃഷ്‌ടിപ്പ്‌, സ്രഷ്‌ടാവ്‌ തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്നു. പകരം അനാദികാലം മുതലേ പദാര്‍ഥം നിലനില്‍ക്കുന്നുണ്ടെന്നും ഇനിയും അനന്തമായ കാലത്തോളം അത്‌ നിലനില്‍ക്കുമെന്നും അവര്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു.

ഭൗതികവാദത്തെ ഭൗതികവാദികള്‍ തന്നെ നിര്‍വചിക്കുന്നത്‌ ഇപ്രകാരമാണ്‌: ഭൗതികവാദം സ്വീകരിക്കുന്നത്‌ പദാര്‍ഥത്തിന്റെ അനന്തതയെയും അനശ്വരമായ അതിന്റെ നിലനില്‍പിനെയുമാണ്‌. (ഇതിന്‌ തുടക്കമോ ഒടുക്കമോ ഇല്ല). അതായത്‌ പദാര്‍ഥം ദൈവം സൃഷ്‌ടിച്ചതല്ല. സ്ഥലവും കാലവുമെല്ലാം അതില്‍ അനന്തമാണ്‌. എന്നാല്‍ ``അവനാണ്‌ (അല്ലാഹു) സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്‌ടാവ്‌'' എന്നാണ്‌ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ അന്‍ആം 101-ാം വചനത്തില്‍ പറയുന്നത്‌.

സ്രഷ്‌ടാവിന്റെ അസ്‌തിത്വത്തെ ഭൗതികവാദം നിരാകരിക്കാനുള്ള കാരണം എന്താണ്‌? പദാര്‍ഥത്തിന്‌ ഒരു ആരംഭമുണ്ടെന്ന വാദത്തെ ഭൗതികവാദത്തിന്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇനി അങ്ങനെയൊരു ആരംഭമുണ്ടെന്ന്‌ സമ്മതിച്ചാല്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന്‌(ശൂന്യതയില്‍ നിന്ന്‌) അത്‌ സൃഷ്‌ടിക്കപ്പെട്ടു എന്നാണര്‍ഥം. ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ടു എന്നാല്‍ അതിനൊരു സ്രഷ്‌ടാവുണ്ട്‌ എന്നും. എന്നാല്‍ പദാര്‍ഥം എല്ലാ കാലത്തും നിലനിന്നിട്ടില്ലെന്നും അതിനൊരു ആരംഭമുണ്ട്‌ എന്നുമുള്ള വസ്‌തുതകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ശാസ്‌ത്രലോകം ഒരു പൊതുധാരണയില്‍ എത്തിച്ചേര്‍ന്നു. 15 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പൂര്‍ണ ശൂന്യതയില്‍ നിന്നുണ്ടായ ഒരു മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്നും കാലാകാലങ്ങളില്‍ സംഭവിച്ച വികാസപരിണാമങ്ങളിലൂടെ അത്‌ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയെന്നുമായിരുന്നു ആ കണ്ടെത്തലിന്റെ അന്തസ്സത്ത. മതപരമായ ചിന്താധാരകളുടെ അടിസ്ഥാനത്തില്‍ നിരന്തരം നടത്തിവന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ ഇത്തരമൊരു കണ്ടെത്തലില്‍ ആധുനികശാസ്‌ത്രം എത്തിച്ചേര്‍ന്നത്‌.

ശൂന്യതക്കുമപ്പുറത്തു നിന്ന്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടു എന്ന തത്വത്തിലാണ്‌ ഏറ്റവുമൊടുവില്‍ ശാസ്‌ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദൈവിക ഗ്രന്ഥങ്ങളും നേരത്തെ തന്നെ വെളിപ്പെടുത്തിയ അടിസ്ഥാന തത്വമായിരുന്നു ഇത്‌. ഇതോടൊപ്പം ആധുനിക ശാസ്‌ത്രം ഭൗതികവാദത്തെയും അതിന്റെ സഹ ആശയങ്ങളെയും ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്നുള്ള വാദത്തെയും പ്രപഞ്ചസൃഷ്‌ടിപ്പിനെതിരെ അതുയര്‍ത്തിവിട്ട ആശയയുദ്ധങ്ങളെയുമെല്ലാം ഒറ്റയടിക്ക്‌ തള്ളിക്കളയുന്നു.

പ്രപഞ്ചം അനാദിയാണ്‌ എന്നതിനേക്കാളുപരി അത്‌ സൃഷ്‌ടിക്കപ്പെട്ടതാണ്‌ എന്ന വാദത്തെയാണ്‌ ഭൗതികവാദത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്തത്‌. ശാസ്‌ത്രവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടായാല്‍ പോലും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിന്‌ തയ്യാറല്ലെന്നാണ്‌ അവരുടെ നിലപാട്‌. അല്ലാഹുവിന്റെ അസ്‌തിത്വത്തെ അംഗീകരിക്കാനും അല്ലാഹുവില്‍ വിശ്വസിക്കാനും മതങ്ങളെ സ്വീകരിക്കാനും മതപരമായ ജീവിതം നയിക്കാനുമുള്ള വിസമ്മതവും അഹന്തയുമാണിതിനു കാരണം. അല്ലാഹുവിനെ പൂര്‍ണമായും അംഗീകരിക്കാനും അവന്‌ മുന്‍പില്‍ സര്‍വവും സമര്‍പ്പിക്കാനുമാണ്‌ മതം പ്രാഥമികമായി ആവശ്യപ്പെടുന്നത്‌. എന്നാല്‍ സ്വന്തം ദുരഹങ്കാരങ്ങള്‍ കൊണ്ട്‌ ഇതിനെതിരെ നില്‍ക്കുന്ന ചിലര്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നു. സ്വന്തം ദുരഹങ്കാരം കൊണ്ട്‌ ഈ യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സത്യം അവര്‍ക്കു മുന്‍പില്‍ എന്നും മിഥ്യയായിരിക്കുമെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ``അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.'' (സൂറതുന്നംല്‌ 14)

സമയവും പദാര്‍ഥം പോലെ അനന്തമാണെന്നാണ്‌ ഭൗതികവാദികള്‍ പറയുന്നത്‌. അനന്തതയില്‍ നിന്നാണ്‌ അത്‌ വരുന്നതെന്നും അനന്തതയിലേക്കാണ്‌ അത്‌ പോവുന്നതെന്നുമാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. ഈ തെറ്റിദ്ധാരണയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവര്‍ വിധിയെ നിഷേധിക്കുകയും ഉയിര്‍ത്തേഴുന്നേല്‌പ്‌, സ്വര്‍ഗം, നരകം എന്നിവയെ തള്ളിപ്പറയുകയും ചെയ്യുന്നു. എന്നാല്‍ പദാര്‍ഥം പോലെത്തന്നെ സമയവും ഒരു ഉത്‌പന്നമാണെന്നും ശൂന്യതയില്‍നിന്നാണ്‌ ഇതും സൃഷ്‌ടിക്കപ്പെട്ടതെന്നും ഇതിനൊരു തുടക്കമുണ്ടെന്നും ആധുനികശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. അതേസമയം തന്നെ സമയം ഒരു ആപേക്ഷിക ആശയമാണെന്നും അത്‌ മാറ്റങ്ങള്‍ക്ക്‌ വിധേയമല്ലെന്നുമാണ്‌ ദീര്‍ഘകാലമായി ഭൗതികവാദികള്‍ വിശ്വസിച്ചുവന്നത്‌. വീക്ഷണങ്ങള്‍ക്കനുസരിച്ച്‌ സമയം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇരുപതാം നൂറ്റാണ്ടില്‍ ശാസ്‌ത്രം കണ്ടുപിടിച്ചിരിക്കുന്നു. സമയത്തിന്റെയും സ്ഥലത്തിന്റെയും ആപേക്ഷികത ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷിക സിദ്ധാന്തത്തില്‍ തെളിയിച്ചതിലൂടെ ആധുനിക ശാസ്‌ത്രത്തില്‍ പുതിയ ചിന്താഗതിക്ക്‌ അദ്ദേഹം അടിത്തറ പാകുകയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സമയവും സ്ഥലവും അനാദിയല്ല. അതിനൊരു തുടക്കമുണ്ട്‌. അത്‌ ശൂന്യതയില്‍ നിന്ന്‌ അല്ലാഹു സൃഷ്‌ടിച്ചതാണ്‌. മറ്റൊന്നിന്റെയും ആശ്രയമില്ലാതെയാണ്‌ അവന്‍ സമയത്തെയും സ്ഥലത്തെയും സൃഷ്‌ടിച്ചത്‌. അല്ലാഹുവാണ്‌ സമയത്തെയും അനന്തതയെയും ഓരോ നിമിഷങ്ങളെയും സൃഷ്‌ടിച്ചതും നിര്‍വചിച്ചതും നിശ്ചയിച്ചതും. ഇതാണ്‌ ഭൗതികവാദികള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടുപോയ വിധി യാഥാര്‍ഥ്യത്തിന്റെ അന്തസ്സാരം. ഭൂതകാലത്ത്‌ നമുക്ക്‌ അനുഭവപ്പെട്ട എല്ലാ സംഭവങ്ങളും ഭാവിയില്‍ നമുക്ക്‌ അനുഭവപ്പെടാന്‍ പോകുന്ന എല്ലാ സംഭവങ്ങളും അല്ലാഹുവിന്റെ അറിവിലും നിയന്ത്രണത്തിലുമാണ്‌. അവന്‍ സമയത്തെ ആശ്രയിക്കുന്നവനല്ല. പകരം ശൂന്യതയില്‍ നിന്ന്‌ സമയത്തെ സൃഷ്‌ടിച്ചവനാണ്‌.

1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഖുര്‍ആന്‍ വിളംബരം ചെയ്യുകയും വിശ്വാസികള്‍ സംശയലേശമന്യേ വിശ്വസിച്ചുപോരുകയും ചെയ്യുന്ന വിവരങ്ങളാണ്‌ ആധുനികശാസ്‌ത്രം ഇന്ന്‌ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഖുര്‍ആന്‍ അല്ലാഹുവില്‍നിന്നുള്ള വചനമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്‌. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നൂറ്റാണ്ടുകളായി ഭൗതികവാദികള്‍ അല്ലാഹുവിന്റെ അസ്‌തിത്വവും സൃഷ്‌ടിപ്പിന്റെ യാഥാര്‍ഥ്യവും നിഷേധിച്ചുകൊണ്ടിരിക്കെയാണ്‌ ശാസ്‌ത്രത്തിന്റെ ഓരോ മടക്കുകളിലേക്കും ഖുര്‍ആനിന്റെ വെളിച്ചം വീശുന്നതും ഓരോ അവസരങ്ങളിലും ശാസ്‌ത്രം ഖുര്‍ആനില്‍ അഭയം പ്രാപിക്കുന്നതും. ഭൗതികവാദികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക്‌ യുക്തിയുടെ അടിസ്ഥാനമോ ശാസ്‌ത്രത്തിന്റെ പിന്തുണയോ ഇല്ലെന്ന്‌ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വിശുദ്ധ ഖുര്‍ആനിന്‌ കഴിയും. അതായത്‌ ഭൗതികവാദത്തെ സമകാലിക ശാസ്‌ത്രം മുച്ചൂടും തള്ളിക്കളഞ്ഞിരിക്കുന്നു എന്നര്‍ഥം.

പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടത്‌ ശൂന്യതയില്‍ നിന്ന്‌

അനാദിയില്‍ വിശ്വസിക്കുകയും മാറ്റമല്ലാത്ത മറ്റുള്ളതിന്റെയെല്ലാം അസ്‌തിത്വം നിഷേധിക്കുകയും ചെയ്യുന്ന ചിന്താധാരയാണ്‌ ഭൗതികവാദം. പുരാതന ഗ്രീക്കുകാരില്‍ നിന്ന്‌ തുടക്കംകുറിച്ച ഈ ചിന്താധാരയ്‌ക്ക്‌ വ്യാപകമായ പ്രചാരം ലഭിച്ചത്‌ 19ാം നൂറ്റാണ്ടില്‍ കാറല്‍ മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്ന ആശയം പ്രത്യക്ഷപ്പെട്ടതോടെയാണ്‌. പ്രപഞ്ചം അനാദിയാണെന്നും അതെല്ലാ കാലത്തും ഇതുപോലെ നിലനില്‍ക്കുമെന്നും വാദിക്കുന്നു. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതല്ലെന്ന വാദം ഉയര്‍ത്തിവിട്ട വൈരുധ്യാത്മക ഭൗതികവാദം സ്രഷ്‌ടാവിന്റെ അസ്‌തിത്വത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

19ാം നൂറ്റാണ്ടിലാണ്‌ ഭൗതികവാദത്തിന്‌ കൂടുതല്‍ പ്രചാരം ലഭിച്ചതെന്ന്‌ നേരത്തെ സൂചിപ്പിച്ചു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്‌ സാര്‍വലൗകികമായി ഉയര്‍ന്ന ചോദ്യമായിരുന്നു ഇതിന്റെ പ്രധാന കാരണം. എങ്ങനെയാണ്‌ പ്രപഞ്ചമുണ്ടായത്‌ എന്ന ചോദ്യവും പ്രപഞ്ചം എവിടെനിന്നും ഉണ്ടായതല്ലെന്നും അത്‌ ഇവിടെ തന്നെ നിലനിന്നിരുന്നതാണ്‌ എന്നുള്ള ഉത്തരവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കാറല്‍ മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദം ഇതിന്‌ കൂടുതല്‍ പ്രോത്സാഹനം നല്‍കി. പ്രപഞ്ചം സുസ്ഥിരമാണെന്നും മാറ്റമില്ലാത്ത ഒരുകൂട്ടം പദാര്‍ഥങ്ങളുടെ ശേഖരമാണ്‌ പ്രപഞ്ചമെന്നും ദൈവത്തിന്റെ അസ്ഥിത്വം സ്വീകരിക്കേണ്ടതില്ലെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

എന്നാല്‍ അധികം വൈകും മുമ്പെ ഇതിനു വിരുദ്ധമായൊരു ചിന്താധാര വളര്‍ന്നുതുടങ്ങി. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതാണെന്നും ഇതിനൊരു സ്രഷ്‌ടാവുണ്ടെന്നുമുള്ള വാദമായിരുന്നു അത്‌. 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ശക്തിപ്പെട്ടുവന്ന ഈ ചിന്താധാരക്ക്‌ ശാസ്‌ത്രീയ നിരീക്ഷണ, പരീക്ഷണങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നത്‌ ഇതിന്‌ കൂടുതല്‍ ജനസമ്മിതി നല്‍കി.

പ്രപഞ്ചത്തിന്റെ വികാസം

1929ല്‍ കാലിഫോര്‍ണിയ മൗണ്ട്‌ വില്‍സന്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ജ്യോതിശാസ്‌ത്ര ചരിത്രത്തിലെ തന്നെ നിര്‍ണായകമായൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. കൂറ്റന്‍ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ നടത്തിയ നിരന്തര നിരീക്ഷണത്തിലൂടെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം, പ്രകാശവലയത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ചുവപ്പിലേക്ക്‌ നീങ്ങുന്നുവെന്നും അതിനാല്‍ ഈ നക്ഷത്രം ഭൂമിയില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നുമാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ശാസ്‌ത്രലോകത്ത്‌ ഇലക്‌ട്രിഫയിംഗ്‌ ഇഫക്‌ട്‌ എന്നാണ്‌ ഈ പ്രതിഭാസം അറിയപ്പെടുന്നത്‌. ഭൗതികശാസ്‌ത്രത്തിലെ അംഗീകൃത നിയമങ്ങള്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ നിന്ന്‌ പ്രവഹിക്കുന്ന പ്രകാശം, പ്രകാശത്തവലയത്തിന്റെ അന്ത്യത്തിലേക്ക്‌ അടുക്കും തോറും വയലറ്റ്‌ നിറത്തില്‍ നിന്ന്‌ ചുവപ്പിലേക്ക്‌ മാറ്റപ്പെടുന്നുവെങ്കില്‍, ആ പ്രകാശകേന്ദ്രം നമ്മില്‍ നിന്ന്‌ അത്‌ ഓരോ നിമിഷവും അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നാണ്‌. അതായത്‌ നക്ഷത്രങ്ങള്‍ തുടര്‍ച്ചയായി നമ്മില്‍ നിന്ന്‌ അകലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം.

മറ്റൊരു വലിയ കണ്ടുപിടുത്തം കൂടി എഡ്വിന്‍ ഹബിള്‍ തന്റെ കൂറ്റന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ നടത്തുകയുണ്ടായി. നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളായ ഗാലക്‌സികളും നമ്മില്‍ നിന്ന്‌ മാത്രമല്ല, അവ ഓരോന്നും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണ്‌ എന്നായിരുന്നു ഇത്‌. അതായത്‌ പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഹബിള്‍ വാദിച്ചു. വീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ബലൂണിനോടാണ്‌ ഹബിള്‍ പ്രപഞ്ചത്തെ ഉപമിച്ചത്‌. ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ വായ്‌വട്ടം മാത്രം ഒരു സ്ഥലത്ത്‌ സ്ഥിരമായി നില്‍ക്കുകയും മറ്റെല്ലാ ഭാഗങ്ങളും വായ്‌വട്ടത്തില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതേപോലെ ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന്‌ പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന്‌ ഹബിള്‍ കണ്ടെത്തി.

സൈദ്ധാന്തികമായി ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ നേരത്തെതന്നെ നിരീക്ഷിച്ച കാര്യമായിരുന്നു പ്രപഞ്ചത്തിന്റെ ഈ വികാസം. 1915ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായി 1917ല്‍ അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം അവസാനിക്കുന്നത്‌ ഇതുസംബന്ധിച്ച സൂചനകളോടെയാണ്‌. പ്രപഞ്ചം അവികസിതമല്ലെന്ന്‌ അദ്ദേഹം സിദ്ധാന്തത്തിനൊടുവില്‍ പറഞ്ഞുവെക്കുന്നു. പ്രപഞ്ചം സ്ഥിരാവസ്ഥയിലാണെന്നും ഇതിനു മാറ്റംവരുന്നില്ലെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ നേരത്തെ ഉയര്‍ത്തിയ വാദം. പ്രാപഞ്ചിക സുസ്ഥിരത (കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌) എന്ന പേരിലാണ്‌ അദ്ദേഹം നേരത്തെ ഈ ആശയം വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ വരവോടെ, അദ്ദേഹത്തിന്റെ തന്നെ കണ്ടുപിടുത്തങ്ങളില്‍ ആശയവൈരുധ്യം രൂപപ്പെടുകയും പ്രപഞ്ചം വികസിക്കുന്നില്ലെന്ന വാദം പില്‍ക്കാലത്ത്‌ അദ്ദേഹം സ്വയം പിന്‍വലിക്കുകയും ചെയ്‌തു. കരിയറില്‍ സംഭവിച്ച വലിയൊരു തെറ്റായിരുന്നു അതെന്ന്‌ അദ്ദേഹം പിന്നീട്‌ പരിഭവിക്കുകയുണ്ടായി.

ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച്‌ റഷ്യന്‍ ശാസ്‌ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്‌മാന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രപഞ്ചോല്‍പത്തി സംബന്ധിച്ച വാദങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തിപകര്‍ന്നു. കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌ എന്ന വാദത്തിലൂടെ ഐന്‍സ്റ്റീനു സംഭവിച്ച തെറ്റു തിരുത്തിയ ഫ്രീഡ്‌മാന്‍ പ്രപഞ്ചം ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കണ്ടെത്തി. ഫ്രീഡ്‌മാന്റെ ഗവേഷണങ്ങള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ബല്‍ജിയം ശാസ്‌ത്രജ്ഞന്‍ ജോര്‍ജ്‌ ലാമയറും പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ വാദിച്ചു.

മഹാവിസ്‌ഫോടനത്തിന്റെ കണ്ടെത്തല്‍

ഭൗതികവാദം ഉയര്‍ത്തിവിട്ട പ്രപഞ്ചോത്‌പത്തി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ക്ക്‌ വിരാമമിട്ട്‌ സ്രഷ്‌ടാവിന്റെ അസ്‌തിത്വം അംഗീകരിക്കപ്പെട്ടെങ്കിലും ഒരു പദാര്‍ഥത്തില്‍ (സിംഗിള്‍ വോളിയം) നിന്നാണ്‌ ഇത്‌ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നായിരുന്നു ശാസ്‌ത്രത്തിന്റെ ആദ്യഘട്ടത്തിലുള്ള വാദം. ഇത്‌ ഒരുപടി കൂടി കടന്നാണ്‌ ശൂന്യതയില്‍ (സീറോ വോളിയം) നിന്നാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതെന്ന സത്യം ശാസ്‌ത്രം കണ്ടെത്തിയത്‌. ശൂന്യതയുടെ പോയിന്റില്‍ നിന്നുണ്ടായ ഈ മഹാവിസ്‌ഫോടനമാണ്‌ ശാസ്‌ത്രലോകത്ത്‌ ബിഗ്‌ബാംഗ്‌ എന്ന പേരില്‍ അറിയപ്പെട്ടത്‌. ശൂന്യതയില്‍ നിന്നുണ്ടായ മഹാ വിസ്‌ഫോടനം വഴി സങ്കല്‌പിക്കാന്‍ കഴിയാത്തത്ര ഊര്‍ജം പ്രവഹിക്കുകയും ഇതിന്റെ ഫലമായി സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം അടങ്ങുന്ന പ്രപഞ്ചം സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു എന്നാണ്‌ ശാസ്‌ത്രം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഇതിനു ശേഷം പ്രപഞ്ചത്തില്‍ പല തവണ ചെറുതും വലുതുമായി ഇത്തരം നിരന്തര സ്‌ഫോടനങ്ങള്‍ നടക്കുകയും പ്രപഞ്ചത്തിന്റെ വികാസത്തിന്‌ വഴിവെക്കുകയും ചെയ്‌തുവെന്ന്‌ ശാസ്‌ത്രം പറയുന്നു. ബിഗ്‌ബാംഗ്‌ എന്ന പേരില്‍ ഇന്ന്‌ ലോകം വലിയൊരു പരീക്ഷണത്തിന്‌ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ പരീക്ഷണത്തിന്റെ അടിസ്ഥാനതത്വം നേരത്തെ പറഞ്ഞ ശൂന്യതയില്‍ നിന്നുള്ള വിസ്‌ഫോടനമാണ്‌. പ്രത്യേക ടണലിലൂടെ കടത്തിവിടുന്ന ആറ്റങ്ങള്‍ ഒരു നിശ്ചിത പോയിന്റില്‍ വെച്ച്‌ പരസ്‌പരം കൂട്ടിയിടിപ്പിക്കുക വഴി പ്രപഞ്ചോത്‌പത്തിയെക്കുറിച്ച്‌ ഇപ്പോള്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്ക്‌ കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നു.

പ്രപഞ്ചം ഒരു ദൈവിക കമ്പ്യൂട്ടര്‍ വ്യവസ്ഥ



പ്രഫ. പി.എ വാഹിദ്
 
 
 
പ്രകൃതിചംക്രമണം, ഗ്രഹചലനങ്ങള്‍, പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ കണിശമായും സമയബന്ധിതമായും നടക്കുന്നുവെന്ന വസ്തുത നമ്മുടെ പ്രപഞ്ചം ഒരു കമ്പ്യൂട്ടര്‍ പോലെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഉദാഹരണമായി സൂര്യനെന്ന പ്രകൃതിയിലെ ആണവ റിയാക്ടറിനെ മനുഷ്യ നിര്‍മിത ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്തു നോക്കുക. മനുഷ്യ നിര്‍മിത റിയാക്ടറില്‍ അണുവിഘടനം (nuclear fission) എന്ന പ്രതിഭാസമാണ് നടക്കുന്നതെങ്കില്‍ അതിലും ശക്തിയേറിയ അണു സംയോജനം (nuclear fusion) എന്ന പ്രതിപ്രവര്‍ത്തനമാണ് സൂര്യനില്‍ നടക്കുന്നത്. മനുഷ്യനിര്‍മിത ആണവ റിയാക്ടറും ആണവ ബോംബും ഒരേ തത്ത്വപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതില്‍ ആണവ പ്രതിപ്രവര്‍ത്തനം നിയന്ത്രണത്തിലാണെങ്കില്‍, രണ്ടാമത്തേതില്‍ അത് നിയന്ത്രിക്കപ്പെടുന്നില്ലെന്നുമാത്രം. ഒരിക്കല്‍ തുടങ്ങിയ ആണവ പ്രതിപ്രവര്‍ത്തനം തടസ്സം കൂടാതെ തുടരുന്നതും അങ്ങനെ കൂടുതല്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതുമാണ്. ആണവബോംബ് പൊട്ടിത്തെറിക്കുന്നത് അതുകൊണ്ടാണ്. പൊട്ടിത്തെറിക്കാതിരിക്കാന്‍ ആണവ റിയാക്ടര്‍ അതിസങ്കീര്‍ണമായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണത്തിലാണ്. റിയാക്ടറിനും ലബോറട്ടറിക്കുമപ്പുറത്ത് ഉല്‍പ്പത്തിതൊട്ട് ഊര്‍ജം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യനെന്ന ആണവ റിയാക്ടര്‍ ആകാശത്തുണ്ട്. അതിന്റെ കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനത്താല്‍ താപം 10 ദശലക്ഷം K (കെല്‍വിന്‍) ആകുന്നു. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യനിര്‍മിത ആണവറിയാക്ടറുകള്‍ കേവലം കളിപ്പാട്ടങ്ങളാണ്. ഇതുവരെ സൂര്യന്‍ പൊട്ടിത്തെറിക്കാതെ നിലനില്‍ക്കുന്നു എന്ന സത്യം വിളിച്ചോതുന്നത്, അതില്‍ നടക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനങ്ങള്‍ അതിന്റെ രാസഘടന ഉള്‍ക്കൊള്ളുന്ന ദൈവിക നിര്‍ദേശങ്ങളാല്‍ (പ്രോഗ്രാം) നിയന്ത്രിക്കെപ്പട്ടു സ്വയം പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വ്യവസ്ഥയാണെന്നതാണ്.
 
പ്രകൃതിയില്‍ ഒരു വ്യവസ്ഥാപിത യാഥാര്‍ഥ്യം നിലകൊള്ളുന്നുവെന്ന സത്യം നമുക്ക് നിഷേധിക്കാന്‍ സാധ്യമല്ല. ഭീമാകാരങ്ങളായ അസംഖ്യം വസ്തുക്കള്‍ വിശ്വവിഹായസ്സില്‍ കൂട്ടിമുട്ടാതെ അതതിന്റെ പാഥേയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നത് സൂചിപ്പിക്കുന്നത് പരിപൂര്‍ണമായും പ്രോഗ്രാം ചെയ്യപ്പെട്ട പ്രവര്‍ത്തനരീതിയെ തന്നെയാണ്. സ്രഷ്ടാവ് നിര്‍ണയിച്ചുകൊടുത്ത നിത്യമായ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണവ ചെയ്യുന്നത്. ഒട്ടേറെ സൂക്തങ്ങളിലൂടെ ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (ഖു. 21:33; 41:12; 87:1-3). അതുകൊണ്ടാണ് പ്രകൃതിക്രമത്തെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രതത്ത്വങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നമുക്ക് സാധ്യമാകുന്നത്. ഓരോ പ്രകൃതിപ്രക്രിയയും സ്വമേധയാലുള്ള പ്രതിഭാസമത്രെ. സജീവ വസ്തുക്കളിലും പ്രോഗ്രാമുകള്‍ ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പ്രോഗ്രാമുകളെയാണ് ജനിതകപ്രോഗ്രാം (genetic program) എന്നു വിളിക്കുന്നത്. മൃഗങ്ങളുടെ മസ്തിഷ്‌ക്കങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ പോലെ വിവരങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള കഴിവുണ്ട്.
 
ഓരോ പ്രതിഭാസത്തിനും ഒരു വികസനക്രമമുണ്ട്. ഒരു സസ്യം വിത്തില്‍നിന്നും കോശവിഭജനത്തിലൂടെയും വകതിരിയല്‍ പ്രക്രിയ(differentiation)യിലൂടെയും വളര്‍ന്നു വരുന്നു. അപ്രകാരംതന്നെ ഓരോ മൃഗവും സിക്താണ്ഡത്തില്‍ (zygote) നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ വളരുന്നു. ഈ യാന്ത്രിക ഘടനകളെല്ലാം കമ്പ്യൂട്ടറിലെന്നപോലെ താന്താങ്ങളുടെ പ്രോഗ്രാമുകളിലുള്ള നിര്‍ദേശങ്ങളുടെ ക്രമാനുഗതമായ അനുഷ്ഠാനത്തിന്റെ സൂചനതന്നെയാണ്. പ്രകൃതിയിലെ ഭൗതികവും രാസികവുമായ പ്രക്രിയകളും ജൈവപ്രക്രിയകളും വസ്തുക്കളില്‍ സ്ഥാപിതമായ ദൈവിക പ്രോഗ്രാമുകളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം (സോഫ്റ്റ്‌വെയര്‍) എന്നത് നിര്‍ദേശങ്ങളും അവ ഒരോന്നും പ്രാവര്‍ത്തികമാക്കേണ്ട ക്രമവും ഉള്‍ക്കൊണ്ടതാണ്.
 
അഖില പ്രപഞ്ചത്തെയും പരിപാലിച്ചു കൊണ്ടുപോകുന്ന ദൈവിക സംവിധാനത്തിന്റെയും ഘടനാരൂപത്തിന്റെയും സങ്കീര്‍ണ സാങ്കേതിക വിജ്ഞാനതലം മനുഷ്യന്റെ സംവേദന സങ്കല്‍പങ്ങള്‍ക്ക് അതീതമത്രെ. എന്നാല്‍, നമ്മുടെ കമ്പ്യൂട്ടര്‍ സാങ്കേതിക വിജ്ഞാനത്തില്‍ ഈ കേവല യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലേക്ക് നയിക്കാവുന്ന ഹ്രസ്വസൂചനകളുണ്ട്. മനുഷ്യ നിര്‍മിതമായ ഉദാത്ത സാങ്കേതിക ശാസ്ത്ര മാതൃകകളില്‍ കമ്പ്യൂട്ടര്‍ വ്യവസ്ഥ പ്രാപഞ്ചിക പ്രവര്‍ത്തനത്തെ ഗ്രഹിക്കുന്നതില്‍ ഏറ്റവും യുക്തിസഹമായ താരതമ്യമത്രെ.
 
പ്രപഞ്ചത്തെ 'ആകാശങ്ങളും ഭൂമിയും' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഖു. 10:3; 7:54). പ്രപഞ്ചത്തില്‍ രണ്ടുതരം വ്യവസ്ഥകളെയാണ് നാം കാണുന്നത് - കൂടുതല്‍ വ്യാപകമായ അചേതന (ജീവനില്ലാത്ത) വസ്തുക്കളും ഭൂമി എന്ന ഗ്രഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സചേതന (ജീവനുള്ള) വസ്തുക്കളും (അതായത് ജൈവ വ്യവസ്ഥ). ഈ രണ്ട് വ്യവസ്ഥകളും രാസമൂലകങ്ങളാല്‍ നിര്‍മിതമാണെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് വ്യത്യസ്ത പ്രോഗ്രാമുകളാണ് ഈ രണ്ട് വ്യവസ്ഥകളുടെ സ്വഭാവ-പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നാണ്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനില്ലാത്ത വസ്തുക്കളെ ദൈവിക അജൈവ പ്രോഗ്രാമും (abioprogram) ജീവനുള്ളവയെ ദൈവിക ജൈവ പ്രോഗ്രാമും (bioprogram) നിയന്ത്രിക്കുന്നുവെന്നു കരുതാം.
 
 
അജൈവ പ്രോഗ്രാം
 
വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ വസ്തുവും എന്തുചെയ്യണമെന്നു 'അറിഞ്ഞു' ചെയ്യുന്നതുപോലെയുള്ള നൈസര്‍ഗിക പ്രവര്‍ത്തനങ്ങളാണ് യഥാര്‍ഥത്തില്‍ ഭൗതിക, രാസപ്രക്രിയകളെല്ലാംതന്നെ. അവയുടെ രാസഘടനകളില്‍ ദൈവിക നിര്‍ദേശങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുവെന്ന് സ്പഷ്ടം. ആ വസ്തുതയാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്: ''...അങ്ങനെ അവന്‍ (അല്ലാഹു) അവയെ ഏഴ് ആകാശങ്ങളിലായി പൂര്‍ത്തീകരിക്കുകയും.... ഓരോ ആകാശത്തിനും അതതിന്റെ ചുമതലയും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു'' (ഖു. 41:12). ഇതില്‍ നിന്നും മനസ്സിലാകുന്നത് വസ്തുക്കളുടെ രാസഘടന, ദൈവിക നിര്‍ദേശങ്ങള്‍ അടങ്ങിയ കോഡ് (code) ആണെന്നാണ്. രാസഘടന പ്രതിനിധാനം ചെയ്യുന്നത് അജൈവപ്രോഗ്രാമിനെ (abioprogram) അല്ലെങ്കില്‍ രാസവിവരത്തെ (chemical information)യാണ്. രാസഘടന-കോഡ് സിദ്ധാന്തത്തില്‍ രാസഘടനയെ പദമായും മൂലകങ്ങളെ (chemical elements) അക്ഷരങ്ങളായും കരുതാം. അവയുടെ ക്രമീകരണത്തെ ഒരു പദത്തിലുള്ള അക്ഷരങ്ങളുടെ ക്രമീകരണത്തോടും ഉപമിക്കാം. ഒരു ഭാഷയിലെ പദത്തിനു അര്‍ഥം ലഭിക്കുന്നത് അക്ഷരങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കിയാണ്. അതുപോലെയാണ് രാസഘടനക്കു അതിന്റെ സ്വഭാവങ്ങളും പെരുമാറ്റരീതിയും മൂലകങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കി ലഭിക്കുന്നത്. ഉദാഹരണമായി ഇംഗ്ലീഷിലെ ചില പദങ്ങളെടുക്കാം. Take, buy എന്നീ പദങ്ങള്‍ അക്ഷരങ്ങളില്‍ വ്യത്യാസമുള്ളവയാണ്. അവയുടെ അര്‍ഥങ്ങളും അത് കാരണം വ്യത്യാസമുള്ളവയാണ്. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് വെള്ളത്തിന്റെയും ബെന്‍സീന്റെയും രാസഘടനകള്‍ (ചിത്രം 1). അവയുടെ മൂലകങ്ങള്‍ വ്യത്യാസമുള്ളവയാണ്. അത് കാരണം ആ പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളും വ്യത്യസ്തങ്ങളാണ്. ഇനി sent, nest എന്നീ പദങ്ങളെടുക്കുക. അവയില്‍ അക്ഷരങ്ങളെല്ലാം ഒന്നുതന്നെയാണ്. പക്ഷേ, അവയുടെ ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസമാണ് അവയുടെ അര്‍ഥവ്യത്യാസങ്ങള്‍ക്കു കാരണം. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് ബ്യൂട്ടെയിന്‍, ഐസോബ്യൂട്ടെയിന്‍ എന്നീ പദാര്‍ഥങ്ങളുടെ രാസഘടനകള്‍. അവയുടെ മൂലകങ്ങളില്‍ വ്യത്യാസമില്ലെങ്കിലും ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. അതാണ് ആ പദാര്‍ഥങ്ങളുടെ സ്വഭാവ വ്യത്യാസങ്ങള്‍ക്കു കാരണം. ഈ സാധര്‍മ്യത്തിലൂടെ ഒരു രാസഘടനക്കു അതിന്റെ സ്വഭാവങ്ങള്‍ ദൈവിക സോഫ്റ്റ്‌വെയറിന്റെ (അജൈവപ്രോഗ്രാം) അടിസ്ഥാനത്തില്‍ എങ്ങനെ നിര്‍ണയിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാം. രാസഘടനയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ നിശ്ചിതത്വം ഘടനാപരമായ സംഘാടനത്തിന്റെ വ്യത്യസ്ത വിതാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അജൈവ പ്രോഗ്രാമിന്റെ ഉപാധികളായി മനസ്സിലാക്കാം. രാസഘടന-സ്വഭാവ ബന്ധങ്ങള്‍ (ഉദാ. Computer-Aided Molecular Modelling - CAMM) പഠിക്കുക വഴി 'അജൈവ പ്രോഗ്രാമിനെ' വ്യാഖ്യാനിക്കുകയാണ് നമ്മള്‍.
 
 
ജൈവപ്രോഗ്രാം
 
ജീവാസ്തിത്വം ഈശ്വരസൃഷ്ടമായ ഒരു ജൈവപ്രോഗ്രാമി (bioprogram)ലാണെന്ന് ശാസ്ത്രത്തിന്റെയും ഖുര്‍ആന്റെയും അടിസ്ഥാനത്തില്‍ പറയാവുന്നതാണ്. ഒരു സജീവ വസ്തു (organism) എത്ര ചെറുതായാലും വലുതായാലും പ്രകൃതിയിലെ ജൈവകമ്പ്യൂട്ടറാണ് അല്ലെങ്കില്‍ ജൈവറോബോട്ടാണ്. ഒരു ജീവിയില്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുണ്ട്. കോശമാണ് ജീവിയുടെ അടിസ്ഥാന ഏകകം. കോശങ്ങളും അവയവങ്ങളും ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍പെടുന്നു. ഈ രാസഘടകങ്ങളെ (അചേതന വസ്തുക്കളെ) ഒരു ജീവിയായി പ്രവര്‍ത്തിപ്പിക്കുന്നത് തികച്ചും അദൃശ്യമായി ഓരോ കോശത്തിലും സ്ഥിതിചെയ്യുന്ന അതിസൂക്ഷ്മ വിവര സംഭരണ അറകളായ ക്രോമൊസോമുകളില്‍ സൂക്ഷിച്ചിട്ടുള്ള ജൈവപ്രോഗ്രാം (bioprogram) അഥവാ ബയോസോഫ്റ്റ്‌വെയര്‍ (biosoftware) ആകുന്നു. ഇതു തന്നെയാണ് പ്രകൃതിയിലെ ജൈവ വിവരം (biological information). ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയര്‍ അദൃശ്യവും അഭൗതികവുമാണെങ്കിലും അതിനെ സൂക്ഷിക്കാന്‍ ഒരു ഭൗതിക മാധ്യമം (physical medium) ആവശ്യമാണെന്നപോലെ ജീവിയിലെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കാനും ഒരു ഭൗതിക മാധ്യമം ആവശ്യമാണ്. കോശത്തിലെ ക്രോമൊസോമുകളാണ് ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കുന്ന മെമറി; അതായത് ജൈവകമ്പ്യൂട്ടറിന്റെ (ജീവിയുടെ) ഹാര്‍ഡ് ഡിസ്‌ക് (ചിത്രം 2). ഒരു ജീവിയുടെ പ്രോഗ്രാം പല ചെറുപ്രോഗ്രാമുകളായി വിവിധ സെക്ടറുകളില്‍ സ്ഥിതിചെയ്യുന്നതായി കരുതാവുന്നതാണ്. അദൃശ്യമായ സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ 'ആത്മാവ്' എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ ജീവിയെന്ന ജൈവകമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ജൈവറോബോട്ടിന്റെ ആത്മാവ് ആണ്. ഈ അദൃശ്യ ആത്മാവിനെയാണ് ഖുര്‍ആന്‍ 'റൂഹ്' എന്ന അറബിപദം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രീയമായി വ്യാഖ്യാനിക്കാം. മനുഷ്യന്റെ ആത്മാവിനു 'നഫ്‌സ്' എന്ന പദവും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. റൂഹിന്റെ പ്രകൃതി-സ്വഭാവങ്ങളെക്കുറിച്ചു അല്ലാഹു നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ല (ഖു.17:85). ജീവനില്ലാത്ത കളിമണ്‍രൂപത്തിലേക്ക് അല്ലാഹു അവന്റെ റൂഹില്‍ നിന്നും ഊതിയപ്പോഴാണ് അത് ജീവനുള്ള മനുഷ്യന്‍ (ആദം) ആയി മാറിയത് (ഖു. 15:28,29). ഈ പ്രസ്താവനയില്‍നിന്നു മനസ്സിലാകുന്നത്, നിര്‍ജീവ വസ്തുവായ കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനുഷ്യ പ്രതിമയില്‍ 'റൂഹ്' (ബയോസോഫ്റ്റ്‌വെയര്‍) സ്ഥാപിക്കപ്പെട്ടപ്പോള്‍ (install) ജീവനുള്ള മനുഷ്യനായി അത് രൂപാന്തരപ്പെട്ടുവെന്നാണ്. അതായത് ഒരു കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുമ്പോള്‍ അതിനു 'ജീവന്‍' വരുന്നതുപോലെ. ജീവന്റെ അസ്തിത്വം അദൃശ്യമായ റൂഹ് (ബയോസോഫ്റ്റ്‌വെയര്‍) ആണെന്നാണ് ഈ ഖുര്‍ആന്‍ സന്ദേശം വ്യക്തമാക്കുന്നത്. 'നഫ്‌സി'നെ (ബയോസോഫ്റ്റ്‌വെയര്‍) ശരീരത്തില്‍നിന്ന് നീക്കം ചെയ്യുമ്പോള്‍ (കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ 'deletion') മരണം സംഭവിക്കുന്നുവെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു (ഖു. 6:93). അതായത് ഒരു മൃതശരീരം സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണെന്ന് സാരം. അത് നിര്‍ജീവ വസ്തുവെപോലെ പെരുമാറുന്നു. മേലുദ്ധരിച്ച ഖൂര്‍ആന്‍ വചനത്തില്‍ നിന്ന് 'ജീവന്‍' എന്ന പ്രതിഭാസത്തെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ നിര്‍വഹണത്തിന്റെ പ്രത്യക്ഷ സാക്ഷാല്‍ക്കാരമായി നിര്‍വചിക്കാവുന്നതാണ്.
 
മനുഷ്യനിര്‍മിത പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍, റോബോട്ട് എന്നിവ കൃത്രിമ ജീവന്റെ (artificial life) രൂപങ്ങളായി കരുതാവുന്നതാണ്. യഥാര്‍ഥത്തില്‍ എല്ലാ വ്യവസ്ഥകളും കമ്പ്യൂട്ടര്‍ മാതൃകാടിസ്ഥാനത്തില്‍ ജീവനുള്ളവയാണ്. അതായത് നമ്മള്‍ ജീവനില്ലാത്ത വസ്തുക്കളായി കരുതുന്നവയും ജീവനുള്ളവയാണ്. കാരണം, അവയും ഒരു പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതനുസരിച്ചു പ്രപഞ്ചത്തിലുള്ള വ്യവസ്ഥകളെ മൂന്നുതരം ജീവനുകളായി കാണാവുന്നതാണ്. അജൈവപ്രോഗ്രാം, ജൈവപ്രോഗ്രാം, മനുഷ്യനിര്‍മിത പ്രോഗ്രാം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണവ.
 
'ജീവന്‍', 'മരണം' എന്നീ പ്രതിഭാസങ്ങള്‍ ഇന്നും ശാസ്ത്രലോകത്തിന് മനസ്സിലാക്കാനോ നിര്‍വചിക്കാനോ സാധ്യമായിട്ടില്ല. ഇതിനു പ്രധാനകാരണം ജീവികളിലുള്ള ജൈവപ്രോഗ്രാമിനെ പദാര്‍ഥവല്‍ക്കരിച്ചതാണ്. ജീന്‍, ജീനോം എന്നീ സാങ്കേതിക പേരുകളിലറിയപ്പെടുന്ന കോശങ്ങളിലെ രാസഘടനയാണ് (DNA) ഒരു ജീവിയിലെ ജൈവപ്രോഗ്രാം (ജനിതകപ്രോഗ്രാം) എന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. ഈ രാസഘടന ക്രോമൊസോമിന്റെ ഘടകവും കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹാര്‍ഡ്‌വെയര്‍ ഗണത്തില്‍പെട്ടതുമാണ്. കമ്പ്യൂട്ടര്‍ സിദ്ധാന്തവീക്ഷണത്തില്‍ ഒരു ഹാര്‍ഡ്‌വെയര്‍ വസ്തുവെയാണ് ശാസ്ത്രജ്ഞന്മാര്‍ സോഫ്റ്റ്‌വെയറായി കാണുന്നത്. ജീവികളുടെ സ്വഭാവങ്ങളും അവയുടെ പിന്തുടര്‍ച്ചാരീതികളും വിശദീകരിക്കുന്നതിലേക്കായി രൂപപ്പെട്ട 'ജീന്‍' സിദ്ധാന്തം 1909-ല്‍ അതിന്റെ ആവിഷ്‌ക്കാരകനായ ഡാനിഷ് സസ്യശാസ്ത്രജ്ഞന്‍ വില്‍ഹെം ജൊഹാന്‍സെന്‍ അവതരിപ്പിക്കുമ്പോള്‍ നല്‍കിയ 'ജീനിനെ പദാര്‍ഥമായി കാണരുത്' എന്ന മുന്നറിയിപ്പ് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഈ മുന്നറിയിപ്പ് ഗൗനിക്കാതെ ശാസ്ത്ര ഗവേഷണഫലങ്ങളില്‍ നിന്നു കാര്യമായ സൂചനകള്‍ പോലുമില്ലാതെ 1950-കളില്‍ ഉടലെടുത്ത 'പദാര്‍ഥജീന്‍' അല്ലെങ്കില്‍ 'തന്മാത്രജീന്‍' (molecular gene) സിദ്ധാന്തം ഇന്ന് ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അഭൗതിക പ്രതിഭാസമായ റൂഹിനോടു യോജിക്കാത്ത ആശയമാണ് പദാര്‍ഥജീന്‍. എന്നാല്‍ ജൊഹാന്‍സെന്റെ 'അഭൗതികജീന്‍' ഖുര്‍ആനോട് പൂര്‍ണമായും യോജിക്കുന്നതുമാണ്. പക്ഷേ, ശാസ്ത്ര സമൂഹത്തിലെ നിരീശ്വര വിഭാഗത്തിനു അഭൗതിക പ്രതിഭാസത്തെ അംഗീകരിക്കാനാവില്ല. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ ജൈവ വിവരം (റൂഹ്) ഒരു അഭൗതിക പ്രതിഭാസമാണെന്ന് അംഗീകരിച്ചു കമ്പ്യൂട്ടര്‍ മാതൃകയില്‍ ജീവിയെ വിവരിക്കുന്നതിലൂടെ മാത്രമേ ജീവന്‍-മരണ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാനാവുകയുള്ളൂവെന്ന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ 'റൂഹ്', 'നഫ്‌സ്' എന്നീ ഖുര്‍ആന്‍ പദങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ഈ മാതൃക വ്യക്തമാക്കുന്നു.
 
pawahid@hotmail.com

പ്രപഞ്ചം മുഴുവൻ സ്രഷ്ടാവിനെ ആരാധിക്കുന്നു..


പൂങ്കാവനം സംരംഭത്തിൽ നിന്ന്

സയ്യിദ് സഅ്ഫർ സ്വാദിഖ് إعداد : سيد صعفر صادق
എഡിറ്റർ: മുഹമ്മദ് കുട്ടി കടന്നമണ്ണ مراجعة : محمد كطي ابوبكر .



കോപറേറ്റീവ് ഓഫീസ് ഫോർ കാൾ & ഗൈഡൻസ് റബ്വ - റിയാദ് - സൌദി അറേബ്യ المكتب التعاوني للدعوة وتوعية الجاليات بالربوة بمدينة الرياضالمملكة العربية السعودية
1431 – 2010


بسم الله الرحمن الرحيم


പ്രപഞ്ചം മുഴുവൻ ഏകനായ സ്രഷടാവിന്റെ സൃഷ്ടിയാണ്. അവന്റെ നിയമങ്ങൾക്കനുസരിച്ചാണ് ചലിച്ച് കൊണ്ടിരിക്കുന്നത്. സൃഷ്ടാവിന്റെ നിയമങ്ങളിൽ നിന്ന് അണു അളവിൽ പോലും വ്യതിചലിക്കുവാൻ ഒന്നിനും തന്നെ സാധ്യമല്ല. എന്നാൽ മനുഷ്യ ന് മാത്രം‏‏‏‏‏‏‏‏‏‏‏‏‏‏‏ പ്രപഞ്ചനാഥൻ നന്മയും തിന്മയും തിരഞ്ഞെടുക്കുവാ നുള്ള സ്വാതന്ത്യ്രം നൽകിയിരിക്കുന്നു. അങ്ങിനെ നന്മ ചെയ്ത് കൊണ്ട് ഉന്നതനാവാനും, തിന്മകൾ ചെയ്ത് കൊണ്ട് നീചനാവാ നും മനുഷ്യന് സാധിക്കുന്നതാണ്. ഏറ്റവും വലിയ നന്മ സ്രഷ്ടാവി ന് മാത്രം ആരാധനാകർമ്മങ്ങൾ അർപ്പിക്കുകയും, മറ്റാർക്കും അത് നൽകാതിരിക്കുകയും ചെയ്യുക എന്നതാണ്. ഏറ്റവും വലിയ തിന്മ സ്രഷ്ടാവിന്റെ നിയമങ്ങൾ അവഗണിച്ച് കൊണ്ട് അവന് മാത്രം ന ൽകേണ്ട ആരാധനാ കർമ്മങ്ങൾ മറ്റുള്ളവർക്ക് നൽകുക എന്നതാ ണ്. ഈ കാര്യത്തിൽ മനുഷ്യൻ വളരെ വലിയ വഴികേടിലാണ് അ കപ്പെട്ടിരിക്കുന്നു. ആരാധനകൾ യഥേഷ്ടം മറ്റുള്ളവർക്ക് നൽകുന്ന ദയനീയമായ കാഴ്ചയാണ് ചുറ്റുപാടും കാണുന്നത്. മലക്കുകളെ യും, മനുഷ്യരെയും,‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ കല്ലുകളെയും, ഖബറുകളെയും, പുണ്യപുരു ഷന്മാരെയും, മരങ്ങളെയും, മൃഗങ്ങളെയും, മനുഷ്യ അവയവങ്ങ ളെയും, ‏‏‏‏‏‏‏‏സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും, അമ്മയേ യും, ബീവിമാരെയും, ബാവമാരെയും മനുഷ്യൻ ഇന്ന് ആരാധി ക്കുന്നുണ്ട്. എന്നാൽ മനുഷ്യർ മുഴുവനും അറിഞ്ഞിരിക്കേണ്ട പച്ച യായ ഒരു യാഥാർത്ഥ്യമുണ്ട്. മനുഷ്യൻ ആരാധിച്ച് കൊണ്ടിരിക്കു ന്ന മൃഗങ്ങളും, കല്ലുകളും, പ്രപഞ്ചത്തിലെ സൂര്യനും, ചന്ദ്രനും, മനുഷ്യരല്ലാത്ത മറ്റു വസ്തുക്കൾ മുഴുവനും ഏകനായ സൃഷ്ടാവി നെ മാത്രം ആരാധിക്കുന്നതായിട്ടാണ് നമുക്ക് പ്രമാണങ്ങൾ പറ ഞ്ഞ് തരുന്നത്. 1400 വർഷങ്ങൾക്ക് മുമ്പ് ഏകനായ സ്രഷ്ടാവിൽ നിന്ന് ജിബ്രീൽ എന്ന മാലാഖ മുഖേന അവസാന ദൈവദൂതനാ യ മുഹമ്മദ് നബി()ക്ക് അവതരിച്ച് കിട്ടിയ വേദഗ്രന്ഥവും, പതി നാല് നൂറ്റാണ്ട് പിന്നിട്ടിട്ടും യാതൊരുവിധ മാറ്റതിരുത്തലുകൾ ക്കും വിധേയമാവാത്ത, പ്രവചനങ്ങൾ ഓരോന്നും പുലർന്ന് കൊ ണ്ടിരിക്കുകയും ചെയ്യുന്ന, ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യരുടെയും വേദഗ്രന്ഥവുമായ വിശുദ്ധ ഖുർആൻ നമ്മോട് പറയുന്നത് നാം ശ്രദ്ധിക്കുക: أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء (الحج : 18) ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും, പർവ്വതങ്ങളും വ്യക്ഷങ്ങളും ജന്തുക്കളും, മനുഷ്യരിൽ കുറെപേരും അല്ലാഹുവിന് പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെ യും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു' (ഹജ്ജ്:18)
ഇവിടെ ആകാശങ്ങളിലും, ഭൂമിയിലുള്ള മുഴുവനും, സൂര്യ നും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വ്യക്ഷങ്ങളും, ജന്തു ക്കളും അല്ലാഹുവിന് പ്രണാമം അർപ്പിക്കുന്നു, അതുപോലെ മനു ഷ്യരിൽ കുറെ പേർ അല്ലാഹുവിന് പ്രണാമം അർപ്പിക്കുന്നുണ്ട്അപ്പോൾ പ്രപഞ്ചം മുഴുവനും ഏകനായ ദൈവത്തിന് പ്രണാമമർ പ്പിക്കുകയും, അവന്റെ നിയമങ്ങൾക്കനുസരിച്ച് സഞ്ചരിക്കുകയും ചെയ്യുന്നുവെന്നർത്ഥം. മാത്രമല്ല അല്ലാഹുവിന് തസ്ബീഹ് നടത്തു ന്നതായി വിശുദ്ധ ഖുർആൻ നമ്മോട് പറഞ്ഞു തരുന്നു: تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدَهِ وَلَـكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا (الاسراء : 44) 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശു ദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇ ല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല. തീർച്ച യായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു' (ഇസ്രാഅ്:44)
സർവ്വ വസ്തുക്കളും അവയുടെ സൃഷ്ടാവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്, അത് മനുഷ്യന് കണ്ടെത്തുവാനോ, ഗ്രഹിക്കുവാനോ സാധ്യമല്ലായെന്നർത്ഥം. ആകാശവും ഭൂമിയും അതിലുള്ളവയും അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുന്നതായി വിശുദ്ധഖുർആൻ നമുക്ക് അറിയിച്ച് തരുന്നുണ്ട്. وَلِلّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مِن دَآبَّةٍ وَالْمَلآئِكَةُ وَهُمْ لاَ يَسْتَكْبِرُونَ (النحل : 49) 'ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യു ന്നു) അവർ അഹങ്കാരം നടിക്കുന്നില്ല' (നഹ്ൽ:49)
അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ജീവികളെയും, വസ്തുക്കളെയുംമനുഷ്യന്റെ‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ ആവശ്യത്തിനോ, ഉപയോഗത്തിനോ അല്ലാ തെ നശിപ്പിക്കുവാൻ പാടുള്ളതല്ല. ഈ പ്രപഞ്ചവും അതിലുള്ള മു ഴുവനും അല്ലാഹു മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്, അ തുകൊണ്ട് തന്നെ മനുഷ്യന് അവയെ ഉപയോഗിക്കാവുന്നതുമാ ണ.് വെറുതെ നശിപ്പിക്കുവാൻ പാടുള്ളതല്ല. അതുകൊണ്ടാണ് ഉറു മ്പുകളെ നശിപ്പിച്ച ഒരു പ്രവാചകനെ അല്ലാഹു ആക്ഷേപിക്കുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം: عن أَبَي هُرَيْرَةَ رَضِي اللَّه عَنْه قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ: قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ) (بخاري) അബൂഹുറൈറ()വിൽ നിന്ന്, പ്രവാചകൻ() പറയുന്നതായി കേട്ടു: 'നബിമാരിൽ പെട്ട ഒരു നബിയെ ഒരു ഉറുമ്പ് കടിച്ചപ്പോൾ അദ്ദേഹം ഉറുമ്പുകളുടെ ആ താഴ്വര തന്നെ കരിച്ച് കളയുവാൻ ക ൽപിക്കുകയുണ്ടായി, അങ്ങിനെ അവയെ നശിപ്പിക്കുകയും ചെയ് തു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്യ് നൽകുകയുണ്ടായി, നിന്നെ ഒരു ഉറുമ്പാണ് കടിച്ചത്, അതിന് നീ (അല്ലാഹുവിനെ) സ് തുതിച്ച് കൊണ്ടിരിക്കുന്ന ഉറുമ്പുകളുടെ ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുകയാണോ ചെയ്തത്’ (ബുഖാരി)
വെള്ളിയാഴ്ച ദിവസത്തെ മൃഗങ്ങൾ ആഗ്രഹിക്കുകയും, ആ ദിവസത്തെ ഭയക്കുകയും ചെയ്യുന്നു. കാരണം വെള്ളിയാഴ്ചയാ ണ് അവസാന നാൾ സംഭവിക്കുക. ഇമാം അഹ്മദ് ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ അപ്രകാരം വന്നിരിക്കുന്നു: عن أَبَي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: لاَ تَطْلُعُ الشَّمْسُ وَلاَ تَغْرُبُ عَلَى يَوْمٍ أَفْضَلَ مِنْ يَوْمِ الْجُمُعَةِ وَمَا مِنْ دَابَّةٍ إِلاَّ تَفْزَعُ لِيَوْمِ الْجُمُعَةِ إِلاَّ هَذَيْنِ الثَّقَلَيْنِ مِنَ الْجِنِّ وَالإِنْسِ ...) (احمد) അബൂഹുറൈറ() പറയുന്നു: തിരുമേനി() പറഞ്ഞു: 'വെള്ളി യാഴ്ചയേക്കാൾ ഉത്തമമായ ഒരു ദിവസത്തിലും സൂര്യൻ ഉദിക്കു കയോ, അസ്തമിക്കുകയോ ചെയ്യുന്നില്ല, വെള്ളിയാഴ്ച ദിവസ ത്തിൽ ഭയപ്പെടാത്തവരായി ഒരു മൃഗവും തന്നെ ഇല്ല മനുഷ്യരും ജിന്നുകളുമൊഴിച്ച്' (ബുഖാരി)
തെമ്മാടികളുടെ മരണം മൃഗങ്ങൾക്ക് ആശ്വസം:
ഭൂമിയിൽ കുഴപ്പങ്ങളും, ഫസാദുകളുമുണ്ടാക്കി ജീവിക്കുന്ന വരെ കൊണ്ട് മൃഗങ്ങൾ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അങ്ങിനെയുള്ളവർ മരിക്കുമ്പോൾ ജീവികൾ ആശ്വസിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ തെമ്മാടിത്തവും ഫസാദും ആരാധനകൾ സൃഷ്ടികൾക്ക് അർപ്പിക്കലാണ്. ജീവികൾ മുഴുവനും അവയുടെ സൃഷ്ടാവിനാണ് ആരാധനകൾ അർപ്പിക്കു ന്നത്. عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ أَنَّهُ كَانَ يُحَدِّثُ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مُرَّ عَلَيْهِ بِجِنَازَةٍ فَقَالَ: مُسْتَرِيحٌ وَمُسْتَرَاحٌ مِنْهُ قَالُوا: يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ قَالَ: الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلاَدُ وَالشَّجَرُ وَالدَّوَابُّ ) (بخاري) ഖതാദബ്നുരിഭിയ്യ് അൽഅൻസാരി() പറയുന്നു: പ്രവാചക തിരുമേനി()ക്കരികിലൂടെ‏‏‏‏‏‏‏‏‏‏‏‏‏ ‏‏‏‏‏‏‏‏ഒരു ജനാസ‏‏‏‏‏‏‏‏ കൊണ്ട് പോവുകയുണ്ടായി, അപ്പോൾ പ്രവാചകൻ () പറയുകയുണ്ടായി: 'അദ്ദേഹം വി ശ്രമിച്ചു, അദ്ദേഹത്തിൽ നിന്ന് വിശ്രമിച്ചു'. (സ്വഹാബികൾ) ചോദി ച്ചു: തിരുദൂതരെ, ആരാണ് വിശ്രമിച്ചത്, ആരാണ് അദ്ദേഹത്തിൽ നിന്ന് വിശ്രമിച്ചത്? തിരുമേനി () മറുപടി പറഞ്ഞു: 'വിശ്വാസിയാ യ ഒരു അടിമ (മരണത്തോടെ) ഇഹലോകത്തെ ക്ഷീണത്തിൽ നി ന്നും, അതിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെട്ട് വിശ്രമിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് എത്തുക യും ചെയ്യുന്നു, എ ന്നാൽ തെമ്മാടിയാണെ (മരിക്കുന്നതെ) ങ്കിൽ അടിമകളും, രാജ്യ ങ്ങളും, മരങ്ങളും, മൃഗങ്ങളും അദ്ദേഹത്തിൽ നിന്ന് വിശ്രമിക്കുക യും ചെയ്യുന്നതാണ്' (ബുഖാരി)
മനുഷ്യൻ സൃഷ്ടാവിനെ മറന്ന് കൊണ്ട് ചെയ്യുന്ന തെമ്മാടി ത്തത്തിൽ നിന്നും ഫസാദിൽ നിന്നും വിട്ട് നിൽക്കേണ്ടതുണ്ട്. അതല്ലെങ്കിൽ മൃഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പോ ലും നാളെ സൃഷ്ടാവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.
പശു സംസാരിക്കുന്നു:
ദൈവിക ബോധനത്താൽ മാത്രം സംസാരിക്കുന്ന കാരുണ്യ ത്തിന്റെ പ്രവാചകൻ പറയുന്നു: عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه قَالَ صَلَّى رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ صَلاَةَ الصُّبْحِ ثُمَّ أَقْبَلَ عَلَى النَّاسِ فَقَالَ: بَيْنَا رَجُلٌ يَسُوقُ بَقَرَةً إِذْ رَكِبَهَا فَضَرَبَهَا فَقَالَتْ: إِنَّا لَمْ نُخْلَقْ لِهَذَا إِنَّمَا خُلِقْنَا لِلْحَرْثِ فَقَالَ النَّاسُ: سُبْحَانَ اللَّهِ بَقَرَةٌ تَتَكَلَّمُ فَقَالَ: فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ...) (بخاري) അബൂഹുറൈറ() പറയുന്നു: ഒരിക്കൽ തിരുമേനി() സുബ്ഹി നമസ്കാരം കഴിഞ്ഞ് ജനങ്ങളോടായി പറയുകയുണ്ടായി: 'ഒരാൾ പശുവിനെ തെളിച്ച് കൊണ്ട് പോവുകയായിരുന്നു, അങ്ങിനെ ആ വ്യക്തി അതിന്റെ പുറത്ത് കയറുകയും, അതിനെ അടിക്കുകയും ചെയ്തപ്പോൾ പശു പറഞ്ഞു: ഞങ്ങൾ ഇതിന് വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഞങ്ങൾ കൃഷി ചെയ്യുവാനാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അപ്പോൾ ജനങ്ങൾ ചോദിച്ചു: അല്ലാഹു എത്രയോ പരി ശുദ്ധൻ! പശു സംസാരിക്കുകയോ? അപ്പോൾ തിരുമേനി പറയുക യുണ്ടായി : തീർച്ചയായും ഞാനും, അബൂബക്കറും, ഉമറും ഇതിൽ വിശ്വസിക്കുന്നു... ' (ബുഖാരി)
മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത എത്രമാത്രമാണ്, ഓരോ മൃഗങ്ങളും അനുഭവിക്കുന്ന പീഢനങ്ങൾക്ക് എന്ത്മാത്രം അവർ അല്ലാഹുവിനോട് പരാതിപ്പെട്ടിരിക്കാം. അതിനെല്ലാം കണ ക്ക് നോക്കുന്ന ഒരു ദിവസം വരാനുണ്ടെന്ന് ഓരോ മനുഷ്യരും ഓ ർക്കേണ്ടതുണ്ട്.
ഒട്ടകം പരാതിപ്പെടുന്നു:
പീഢനത്തിന് വിധേയമായ ഒട്ടകം പ്രവാചക()നെ കണ്ട് മുട്ടിയപ്പോൾ ആവലാതി ബോധിപ്പിക്കുന്നത് നാം ശ്രദ്ധിക്കുക: أنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ َدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ حَنَّ وَذَرَفَتْ عَيْنَاهُ فَأَتَاهُ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَمَسَحَ ذِفْرَاهُ فَسَكَتَ فَقَالَ: مَنْ رَبُّ هَذَا الْجَمَلِ لِمَنْ هَذَا الْجَمَلُ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ لِي يَا رَسُولَ اللَّهِ فَقَالَ: أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا فَإِنَّهُ شَكَا إِلَيَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ) (أبو داود) പ്രവാചകൻ() അൻസാരികളിൽ പെട്ട ഒരു വ്യക്തിയുടെ തോട്ട ത്തിൽ പ്രവേശിച്ചു, അപ്പോഴതാ അവിടെ ഒരു ഒട്ടകം, ആ ഒട്ടകം പ്രവാചക()നെ കണ്ടപ്പോൾ തേങ്ങുകയും, കണ്ണുനീർ പൊഴി ക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ() ആ ഒട്ടകത്തിനടു ത്ത് ചെന്ന് അതിന്റെ നെറ്റിയിലും മറ്റു ഭാഗങ്ങളിലും തടവി കൊടു ക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥൻ?’ അപ്പോൾ അൻസാരികളിൽപെട്ട ഒരു യുവാവ് വന്ന് പറഞ്ഞു: 'അതെന്റേതാണ് റസൂലേ.’ അപ്പോൾ തിരുമേനി() പറ യുകയാണ്, അല്ലാഹു നിനക്ക് ഉടമപ്പെടുത്തി തന്ന ഈ മൃഗത്തി ന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? കാരണം നീ അതിനെ പട്ടിണിക്കിടുകയും,‏ (ഭാരിച്ച ജോലി ചെയ്യിച്ച്) ബുദ്ധി മുട്ടിപ്പിക്കുന്നതായും അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു’ (അബൂദാവൂദ്)
ഒട്ടകം ദൈവ ദൂതനെ തിരിച്ചറിയുന്നു:
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് അവന്റെ അഹങ്കാരം കാരണത്താൽ പ്രവാചക()നെ തിരിച്ചറിയുവാൻ സാധിക്കുന്നി ല്ല, അല്ലെങ്കിൽ അതിന് ശ്രമിക്കുന്നില്ല. എന്നാൽ ലോകത്തുള്ള മു ഴുവൻ ജീവികളും പ്രവാചക()നെ തിരിച്ചറിയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ أَقْبَلْنَا مَعَ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مِنْ سَفَرٍ حَتَّى إِذَا دَفَعْنَا إِلَى حَائِطٍ مِنْ حِيطَانِ بَنِي النَّجَّارِ إِذَا فِيهِ جَمَلٌ لاَ يَدْخُلُ الْحَائِطَ أَحَدٌ إِلاَّ شَدَّ عَلَيْهِ قَالَ: فَذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ حَتَّى أَتَى الْحَائِطَ فَدَعَا الْبَعِيرَ فَجَاءَ وَاضِعًا مِشْفَرَهُ إِلَى الأَرْضِ حَتَّى بَرَكَ بَيْنَ يَدَيْهِ قَالَ فَقَالَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ هَاتُوا خِطَامًا فَخَطَمَهُ وَدَفَعَهُ إِلَى صَاحِبِهِ قَالَ: ثُمَّ الْتَفَتَ إِلَى النَّاسِ قَالَ: إِنَّهُ لَيْسَ شَيْءٌ بَيْنَ السَّمَاءِ وَالأَرْضِ إِلاَّ يَعْلَمُ أَنِّي رَسُولُ اللَّهِ إِلاَّ عَاصِيَ الْجِنِّ وَالإِنْسِ ) (أحمد) അബ്ദുല്ലാഇബ്നു ജാബിർ() വിൽ നിന്ന്; അദ്ദേഹം പറയുന്നു: ഞങ്ങൾ പ്രവാചക()നോട് കൂടെ ഒരു യാത്രയിലായിരിക്കെ ബ നൂ നജ്ജാറുകാരുടെ ഒരു തോട്ടത്തിലേക്ക് പ്രവേശിക്കുകയുണ്ടാ യി. എന്നാൽ ആ തോട്ടത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും ഉപദ്രവിക്കുന്ന ഒരു ഒട്ടകം അവിടെ ഉണ്ടായിരുന്നു. അപ്പോൾ പ്ര വാചക()നോട് അതിനെ സംബന്ധിച്ച് പറയപ്പെട്ടു. അങ്ങിനെ തിരുമേനി() ആ തോട്ടത്തിലേക്ക് വരുകയും, ആ മൃഗത്തെ വിളിക്കുകയും ചെയ്തു, അപ്പോഴതാ ആ ഒട്ടകം വളരെ താഴ്മയോടെ ചുണ്ടുകളെല്ലാം ഭൂമിയോടടുപ്പിച്ച് കൊണ്ട് പ്രവാചക()നിലേക്ക് വരുകയും, തിരുമേനിയുടെ മുന്നിൽ മുട്ട് കുത്തിയിരിക്കുകയും ചെയ്തു. അങ്ങിനെ ഒട്ടകത്തെ ബന്ധിപ്പിക്കുവാനുള്ള കയർ കൊ ണ്ട് വരുവാൻ ആവശ്യപ്പെടുകയും, ഒട്ടകത്തെ ബന്ധിപ്പിക്കുകയും ചെയ്ത് ഒട്ടകത്തെ അതിന്റെ ഉടമക്ക് നൽകുകയും ചെയ്തു. തുടർ ന്ന് തിരുമേനി() ജനങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് പറയുകയു ണ്ടായി: തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് അറി യാത്ത യാതൊന്നും തന്നെ ആകാശ ഭൂമികളിലില്ല, മനുഷ്യരിലും ജിന്നിലും പെട്ട ധിക്കാരികളൊഴിച്ച് (അഹ്മദ്)
സൃഷ്ടികൾ മുഴുവനും പണ്ഡിതന്മാർക്ക് വേണ്ടി പ്രാത്ഥിക്കുന്നു:
ഇസ്ലാമിക വിജ്ഞാനം കരസ്ഥമാക്കുകയെന്നത് വളരെ പുണ്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പണ്ഡിതന്മാർക്കായി ആകാശഭൂമികളിലെ മുഴുവൻ സൃഷ്ടികളും പാപമോചനം തേടുന്ന താണ്. ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عَنْ أَبِي الدَّرْدَاءِ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ: إِنَّهُ لَيَسْتَغْفِرُ لِلْعَالِمِ مَنْ فِي السَّمَاوَاتِ وَمَنْ فِي الأَرْضِ حَتَّى الْحِيتَانِ فِي الْبَحْرِ) (ابن ماجه) അബൂദർദാഅ്() പറയുന്നു: 'പ്രവാചകൻ() പറയുന്നതായി ഞാൻ കേട്ടു: പണ്ഡിതന് വേണ്ടി ആകാശ ഭൂമികളിലുള്ളവ മുഴുവ നും പാപമോചനം തേടുന്നു, കടലിലെ മത്സ്യങ്ങൾ വരെ’ (ഇബ്നു മാജ:)
കോഴി വിളിച്ചുണർത്തുന്നു:
നാം ശ്രദ്ധിക്കുക, പക്ഷികൾ സ്വയം അവരുടെ സൃഷ്ടാവിന് ആരാധനകൾ അർപ്പിക്കുന്നതോടൊപ്പം തന്നെ മനുഷ്യരെ അതിന് വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നതായി പ്രവാചകവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഒരു ഹദീസ് നാം വായിക്കുക: عَنْ زَيْدِ بْنِ خَالِدٍ قَالَ: قَالَ: رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ لاَ تَسُبُّوا الدِّيكَ فَإِنَّهُ يُوقِظُ لِلصَّلاَةِ ) (أبو داود) സൈദ്ബ്നുഖാലിദി()ൽ നിന്ന്: റസൂലുല്ലാഹ്() പറയുക യുണ്ടായി: 'നിങ്ങൾ കോഴിയെ ചീത്ത പറയരുത്, കാരണം അത് നമസ്കാരത്തിലേക്ക് (ജനങ്ങളെ) വിളിച്ചുണർത്തുന്നു’ (അബൂദാ വൂദ്). മാത്രമല്ല മലക്കുകളെ കാണുകയാണെങ്കിൽ ജനങ്ങളെ വിളി ച്ചുണർത്തുകയും, ഇതാ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭ മായിട്ടുണ്ട് നിങ്ങൾ പ്രാർത്ഥിക്കുകയെന്ന് പറഞ്ഞ് കൊണ്ട് ജനങ്ങ ളെ ഉണർത്തുകയും ചെയ്യുന്നു. റസൂലുല്ലാഹ്()പറയുന്നു: عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه أَنَّ النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ: إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ فَإِنَّهَا رَأَتْ مَلَكًا وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ فَإِنَّهُ رَأَى شَيْطَانًا) (بخاري، مسلم) അബൂഹുറൈറ()വിൽ നിന്ന് നിവേദനം: പ്രവാചകൻ() പറഞ്ഞു: 'നിങ്ങൾ കോഴികൂവുന്നത് കേൾക്കുകയാണെങ്കിൽ അല്ലാഹുവിനോട് നന്മയെ ചോദിക്കുക, കാരണം കോഴി മലക്കിനെ കണ്ടിരിക്കുന്നു. നിങ്ങൾ കഴുത കരയുന്നത് കേട്ടാൽ പിശാചി ൽ നിന്ന് അല്ലാഹുവിനോട് ശരണം ചോദിക്കുക, കാരണം അത് പിശാചിനെ കണ്ടിരിക്കുന്നു' (ബുഖാരി, മുസ്ളിം)
അറേബ്യൻ കുതിര പ്രാർത്ഥിക്കുന്നു:
മൃഗങ്ങൾ തന്നെ ഉടമപ്പെടുത്തിയിരിക്കുന്ന ഉടമക്ക് തന്നോട് സ്നേഹമുണ്ടാകുവാനായി തന്നെ സൃഷ്ടിച്ച രക്ഷിതാവിനോട് പ്രാർത്ഥിക്കുന്നതായി നമുക്ക് കാണാം. മൃഗങ്ങളോട് പോലും കാരുണ്യം കാണിക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ() നമ്മോട് പറയുന്നു: عَنْ أَبِي ذَرٍّ قَالَ: قَالَ: رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ إِنَّهُ لَيْسَ مِنْ فَرَسٍ عَرَبِيٍّ إِلاَّ يُؤْذَنُ لَهُ مَعَ كُلِّ فَجْرٍ يَدْعُو بِدَعْوَتَيْنِ يَقُولُ اللَّهُمَّ خَوَّلْتَنِي مَنْ خَوَّلْتَنِي مِنْ بَنِي آدَمَ فَاجْعَلْنِي مِنْ أَحَبِّ أَهْلِهِ وَمَالِهِ إِلَيْهِ) (أحمد) അബൂദർറ്()പറയുന്നു: പ്രവാചകൻ() പറയുകയാണ്: 'എല്ലാ പ്രഭാതത്തിലും രണ്ട് പ്രാർത്ഥന പ്രാർത്ഥിക്കുവാൻ അനു വാദം നൽകപ്പെടാത്തതായി ഒരു അറേബ്യൻ കുതിരയുമില്ല, അത് പറയുന്നു: 'അല്ലാഹുവെ, നീ എന്നെ ആദം സന്തതികളിലേക്ക് ഏൽപിക്കപ്പെട്ടിരിക്കുകയാണല്ലോ, അതുകൊണ്ട് തന്നെ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന അവന്റെ കുടുംബത്തിലും, സമ്പത്തിലും നീ എന്നെ ഉൾപ്പെടുത്തേണമേ' (അഹ്മദ്).
ജീവികൾ തിന്മ വിരോധിക്കുന്നു:
ചില പക്ഷികളും, മൃഗങ്ങളും തിന്മ വിരോധിക്കുന്നതായി ന മുക്ക് കാണാൻ കഴിയുന്നതാണ്. സുലൈമാൻ നബി()യുടെ കാ ലത്ത് ഹുദ് ഹുദ് പക്ഷി സൂര്യനെ ആരാധിക്കുന്ന സമൂഹത്തെ ക ണ്ടപ്പോൾ ആ വിവരം വന്ന് സുലൈമാൻ നബിയെ അറിയിക്കുക യും, അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള സുലൈമാൻ നബി()യുടെ കത്ത് അവിടെ കൊണ്ടെത്തിക്കുകയും ചെയ്ത സംഭവവും, അതിന് ശേഷമുണ്ടായ സംഭവങ്ങളും നമുക്ക് വിശുദ്ധ ഖുർആനിൽ നിന്ന് വായിക്കാവുന്നതാണ്. ഇത് ഒരു പക്ഷിയാണ് ചെയ്തത് എന്നത് വളരെ അത്ഭുതമുളവാക്കുന്ന കാര്യമാണ്. പ്രവാചകൻ() നമ്മെ അറിയിക്കുന്ന ഒരു സംഭവം ശ്രദ്ധി ക്കുക: عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّ رَجُلاً كَانَ يَبِيعُ الْخَمْرَ فِي سَفِينَةٍ وَمَعَهُ فِي السَّفِينَةِ قِرْدٌ فَكَانَ يَشُوبُ الْخَمْرَ بِالْمَاءِ قَالَ: فَأَخَذَ الْقِرْدُ الْكِيسَ ثُمَّ صَعِدَ بِهِ فَوْقَ الدُّورِ وَفَتَحَ الْكِيسَ فَجَعَلَ يَأْخُذُ دِينَارًا فَيُلْقِهِ فِي السَّفِينَةِ وَدِينَارًا فِي الْبَحْرِ حَتَّى جَعَلَهُ نِصْفَيْنِ ) (أحمد بسند صحيح) അബൂഹുറൈറ() പ്രവാചകൻ()യിൽ നിന്നും ഉദ്ധരിക്കുന്നു: ഒരാൾ കപ്പലിൽ വെച്ച് കള്ള് വിൽക്കുകയായിരുന്നു ആ സമുദായത്തിൽ മദ്യം അനുവദനീയമായിരുന്നു അയാളുടെ കൂടെ ഒരു കുര ങ്ങുമുണ്ടായിരുന്നു. ആ വ്യക്തി മദ്യത്തിൽ കടലിൽ നിന്ന് വെള്ള മെടുത്ത് കലർത്തിയിരുന്നു. അങ്ങിനെ ആ കുരങ്ങ് (ദീനാറുകൾ നിക്ഷേപിക്കുന്ന) സഞ്ചി എടുക്കുകയും, കപ്പലിന്റെ മുകളിലെ തട്ടി ൽ പോയി ഒരു ദീനാർ എടുത്ത് കപ്പലിൽ എറിയുകയും, മറ്റൊരു ദീനാർ എടുത്ത് കടലിൽ എറിയുകയും ചെയ്ത് കൊണ്ട് അത് നേ രെ പകുതിയാക്കുകയുണ്ടായി’ (അഹ്മദ്)
ദൈവ നിഷേധത്തിലേർപ്പെടുകയും, ദൈവിക നിയമങ്ങൾ അവഗണിക്കുകയും ചെയ്യുന്ന മനുഷ്യരെക്കാൾ എത്രയോ ഉന്നതരാണ് മനുഷ്യർ നിസ്സാരമായി തള്ളുന്ന മൃഗങ്ങളും, പക്ഷി കളും, മറ്റു ജീവികളും. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ إِنْ هُمْ إِلَّا كَالْأَنْعَامِ بَلْ هُمْ أَضَلُّ سَبِيلًا 'അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യും എന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെ പ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴ ച്ചവർ' (ഫുർഖാൻ:44)
കന്നുകാലികളെക്കാൾ വഴിപിഴച്ചവരാണ് മനുഷ്യർ, കാരണം കന്നുകാലികൾ സൃഷ്ടാവിനെ ആരാധിക്കുകയും, അവനെ സ്തുതി ക്കുകയും, വാഴ്ത്തുകയും ചെയ്യുന്നവരാണ്. എന്നാൽ മനുഷ്യർ ദൈവിക നിയമങ്ങളെ ധിക്കരിക്കുകയും, ഒരു പക്ഷേ, ദൈവത്തെ നിഷേധിക്കുക പോലും ചെയ്യുന്നു.
മനുഷ്യർ നന്ദികെട്ടവർ:
മൃഗങ്ങൾ മുഴുവനും ദൈവത്തിന് നന്ദി കാണിക്കുമ്പോൾ മനുഷ്യർ നന്ദികേടാണ് കാണിക്കുന്നത്. അല്ലാഹു പറയുന്നു: (إِنَّ الإِنسَانَ لِرَبِّهِ لَكَنُودٌ) (العاديات: 6) 'തീർച്ചയായും മനുഷ്യൻ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ’ (ആദിയാത്ത്:6)
മനുഷ്യന്റെ ബാധ്യത:
എല്ലാവിധ സൌകര്യങ്ങളും ഒരുക്കിവെച്ച ലോകത്തേക്ക് പിറ ന്ന് വീണ മനുഷ്യർ ആദ്യമായി കണ്ടെത്തേണ്ടത്, തന്റെ ഈ ലോ കജീവിത ലക്ഷ്യമെന്താണ് എന്നാണ്. എന്നിട്ട് അതിനനുസരിച്ച് ജീ വിതം ചിട്ടപ്പെടുത്തുകയും, അങ്ങിനെ ജീവിക്കുകയും ചെയ്യുക എ ന്നതാണ്. ഈ ജീവിതം ഒരു ഇടത്താവളമാണ്, ഇതിന് ശേഷമാണ് യഥാർത്ഥ ജീവിതമുള്ളതെന്ന് അവൻ അറിയുകയും, അതിന് അ നുഗണമാകുന്ന രൂപത്തിൽ ജീവിക്കുകയും ചെയ്ത് സൃഷ്ടാവിന്റെ തൃപ്തി കരസ്തമാക്കി അവന്റെ അനുഗ്രഹത്തിന്റെ ഭവനമായ സ്വർഗത്തിൽ പ്രവേശിക്കുകയും, നരകത്തിൽ നിന്ന് മോചിതമാവു കയും ചെയ്യുക എന്നതാണ് മനുഷ്യന്റെ ബാധ്യത. അതിന്വേണ്ടി ഓരോ മനുഷ്യനും പരിശ്രമിക്കേണ്ടതുണ്ട്. ദൈവം അനുഗ്രഹിക്കു മാറാവട്ടെ. ആമീൻ.

وصلّى الله على نبينا محمّد وآله وصحبه وسلّم

പ്രപഞ്ചം




പ്രപഞ്ചോൽ‌പ്പത്തി

എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല . ഇനി നമുക്ക് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൻ ശ്രമിക്കാം .
പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നും എന്നുണ്ടായി എന്നുമുള്ള ചോദിക്കപ്പെടാൻ തുടങ്ങയിട്ട് കാലം കുറേയായി. പ്രപഞ്ചോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാസ്ഫോടന സിദ്ധാന്തം(big bang theory). മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം ഭ്രൂണാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം . ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിക്കൽ നടന്നിരിക്കണം. ദ്രവ്യം സ്ഫോടനം വഴി നിലവിൽ വരികയും അകന്നു തുടങ്ങുകയും ചെയ്തിരിക്കണം അൽപ്പം കൂടി ചുഴിഞ്ഞ് നോക്കാം നമുക്ക്.
എന്താണ് പൊട്ടിത്തെറിച്ചത്? അത്യുഗ്രഘനമുള്ള ഒരു ദ്രവ്യ പിണ്ഡം . അതു പൊട്ടിത്തെറിച്ചാലോ അതീവ ചുട്ടുപഴുത്ത ദ്രവ്യം ചുറ്റിലേക്കും തെറിക്കും വൻ പ്രവേഗത്തിൽ ഈ ദ്രവ്യ കണങ്ങൾ അകന്നകന്നു പോകും അതിയായ ചൂടുനിമിത്തം വ്യത്യസ്ത മൂലകങ്ങൾ രൂപപ്പെടുവാനുള്ള സാഹചര്യങ്ങളുണ്ടായി എന്നും അനുമാനിക്കപ്പെടുന്നു. തുടക്കത്തിലുള്ള അത്യന്നതമായ താപനില അതിൽ നിന്ന് വികിരണങ്ങൾ ഉത്സർജിക്കപ്പെടുന്നതുകൊണ്ട് ക്രമേണകുറഞ്ഞുവരുന്നു. പ്രത്യേക സമ്മർദ്ദങ്ങളുടെ ഫലമായി ചില ഭാഗങ്ങളിൽ കണങ്ങൾ കൂട്ടം കൂടി, അവ നെബുലകളായി, നക്ഷത്രങ്ങളായി............ ഗ്രഹങ്ങളായി......... ഗ്യലക്സികളായി
മഹാസ്ഫോടനത്തെ തുടർന്ന് ദ്രവ്യകണങ്ങൾ ചുറ്റിലേക്കും ചിതറിയില്ലേ . ഗ്യാലക്സികൾ അകന്നു പോകുന്നതായി ഇന്നും നമുക്ക് കാണാൻ കഴിയുന്നത് മഹാസ്ഫോടന സമയത്ത് കണങ്ങൾക്ക് കിട്ടിയ പ്രവേഗത്താലാണത്രെ!! മഹാസ്ഫോടനം നടന്നിട്ടുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ ഏതു ദിക്കിൽ നിന്നും സ്ഫോടനത്തിന്റെ അവശിഷ്ടമായി ഏകദേശം 3kതാപനില സൂചിപ്പിക്കുന്ന താപനില കണ്ടെത്താൻ കഴിയണം. ഇത്തരം വികിരണം 1965ൽ കണ്ടെത്തുകയും ചെയ്തതോടെ മഹാ വിസ്ഫോടന സിദ്ധാന്തത്തിന് ശക്തമായ ഒരു അടിത്തറ ലഭിച്ചു. മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും പ്രബലമായ തെളിവായി ഇത് ചൂണ്ടി കാണിക്കപ്പെടുന്നു.
പ്രസ്തുത സിദ്ധാന്തം ആദ്യം മുതൽക്കേ തൃപ്തികരമയിതോന്നാത്തതുമൂലം 1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്​ത്രജ്ഞൻമാർ ഉന്നയിച്ച‌താണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം(steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.
ബിഗ്‌ ബാങ്ങ് പ്രപഞ്ചശാസ്ത്രം അനുസരിച്ച്, പ്രപഞ്ചത്തിന്റെ വികാസം ആരംഭിച്ചതുമുതൽ ഇപ്പോൾ വരെയുള്ള സമയം കൊണ്ട് പ്രകാശത്തിന് കടന്നെത്താൻ കഴിയുന്ന ദൂരപരിധിയിൽ സ്ഥിതിചെയ്യുകയാൽ, ഭൂമിയിൽ നിന്ന് വർത്തമാനകാലത്തിൽ വീക്ഷിക്കാൻ സാധിക്കുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുൾപ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ്‌ നിരീക്ഷണയോഗ്യ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ വിതരണം എല്ലായിടത്തും ഒരേതരത്തിലാണെന്നെടുക്കുകയാണെങ്കിൽ നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് എല്ലാ ദിശയിലും ഒരേ ദൂരമായിരിക്കും. അതായത്, നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന് ഗോളാകാരവും, അതിന്റെ കേന്ദ്രം നിരീക്ഷകനുമായിരിക്കും. പ്രപഞ്ചത്തിന്റെ മൊത്തം ആകാരം ഗോളമോ മറ്റെന്തെങ്കിലുമോ ആയിരിക്കാം. നിരീക്ഷന്റെ നിലയിൽ നിന്ന് പറയുമ്പോൾ, ഗോളാകാരമായ ഒരു പരിധിക്കുളിലെ പ്രകാശത്തിനാണ് (മറ്റ് വൈദ്യുതകാന്തീക തരംഗങ്ങൾക്കും) അയാളുടെ സമീപത്തെത്തിച്ചേരനുള്ള സമയം ലഭിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഒരോ സ്ഥാനത്തിനും അതിന്റേതായ നിരീക്ഷണയോഗ്യ പ്രപഞ്ചമുണ്ടായിരിക്കും. അവ പരസ്പരം ഉള്ളടക്കങ്ങളെ പങ്കുവക്കുന്നവയോ അല്ലാത്തവയോ ആകാം.

നിരീക്ഷണയോഗ്യ പ്രപഞ്ചം എന്നതുകൊണ്ടർത്ഥമാക്കുന്നത് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിലെ വസ്തുക്കളിൽനിന്ന് തത്ത്വത്തിലെങ്കിലും പ്രകാശത്തിന് ഭൂമിയിലെത്തിചേരാൻ കഴിഞ്ഞിരിക്കും എന്നാണ്‌. യഥാർത്ഥത്തിൽ വസ്തുക്കളിൽ നിന്നുള്ള പ്രകാശം വിസരണം വഴി പൂർണ്ണമായും വ്യതിചലിക്കാതെ നമ്മിലേക്കെത്തുന്നൂവെങ്കിൽ മാത്രമേ ആ വസ്തു ദൃശ്യമാവുകയുള്ളൂ, മുൻപ് പ്രപഞ്ചം ഫോട്ടോണുകൾക്ക് സുതാര്യമല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഭാവിയിൽ പ്രപഞ്ചത്തിന്റെ ന്യൂട്രിനോകൾ വിഹരിച്ചിരുന്ന പഴയ അവസ്ഥ ദൃശ്യമായേക്കാം. ചിലപ്പോൾ ദൃശ്യപ്രപഞ്ചവും നിരീക്ഷണയോഗ്യ പ്രപഞ്ചവും തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാറുണ്ട്, അവസാനത്തെ വിസരണമായ പ്രപഞ്ചത്തിന്റെ അവസ്ഥമുതലുള്ള വികിരണങ്ങളുടെ സഞ്ചാരദൈർഘ്യമാണ്‌ ദൃശ്യപ്രപഞ്ചത്തിന്, എന്നാൽ നിരീക്ഷണയോഗ്യ പ്രപഞ്ചം പ്രപഞ്ചവികാസം ആരംഭിച്ചതുമുതലുള്ള പ്രകാശവികിരണങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. നിർവ്വചനമനുസരിച്ച് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ വ്യസാർദ്ധം ദൃശ്യപ്രപഞ്ചത്തിന്റെ വ്യസാർദ്ധത്തേക്കാൾ 2% കൂടുതലാണ്.

2011, ജൂൺ 28, ചൊവ്വാഴ്ച

വിശുദ്ധ ഖുര്‍‌ആനും ബിഗ്‌ബാംഗും...



ഭൗതിക വിജ്ഞാനത്തില്‍ അവഗാഹം നേടിയ ധിഷണാലികളില്‍ പലരും എന്തുകൊണ്ട് ഈശ്വര വിശ്വാസികളും അന്ധവിശ്വാസികളും ആകുന്നു എന്ന് യുക്തിവാദി നേതാവ് ഡൊ. കോവൂരിനോട് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ മറുപടി, ഇത് ബുദ്ധിയെ ബാധിക്കുന്ന ഒരു തരം പക്ഷാഘാതം ആണെന്നായിരുന്നു. അതായത് അവരുടെ ബുദ്ധിയുടെ ഒരു ഭാഗം പ്രവര്‍ത്തന രഹിതമായിപ്പോകുന്നു. അത്കൊണ്ട് ഇത്തരം കാര്യങ്ങളിലെ അയുക്തികത അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ് കോവൂരിന്‍റെ കണ്ടെത്തല്‍.

ഇപ്പോള്‍ ഇത് ഓര്‍മ്മവരാന്‍ കാരണം, ഈയിടെയായി ഈ രോഗം കൂടുതലായി കണ്ടുവരുന്നത് ഡോ. കോവൂരിന്‍റെ അനുയായികളായ നാസ്തികരിലാണ് എന്നതു കൊണ്ടാണ്. വിശ്വാസികള്‍, കൂടുതലും മുസ്‌ലിംകള്‍, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ വിവരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ എന്തെന്നില്ലാത്ത ഒരു ഹാലിളക്കമാണ്. ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച ഒരു ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളുമായി താരതമ്യം ചെയ്യുകയോ? ഇവര്‍ക്കെന്താ തലക്കു വെളിവില്ലേ എന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി.

പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് നിഷ്പക്ഷമായി, ശാന്തമായി ചിന്തിക്കാന്‍ പോലും തയ്യാറല്ല ഇവര്‍. ഒരിക്കലും സംഭവ്യമല്ലാത്ത കാര്യം ചിന്തിച്ച് തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഈ ബുദ്ധിജീവികള്‍ തയ്യാറല്ല. മുന്‍‌വിധിയോടെയുള്ള നിഷേധാത്മക സമീപനമാണ് പലപ്പോഴും ഇത്തരക്കാരില്‍ നിന്നുണ്ടാകാറുള്ളത്.

പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ചും ദൈവാസ്തിക്യത്തെക്കുറിച്ചും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലുള്ള ലഘുവായ ഒരവലോകനമായിരുന്നു കഴിഞ്ഞ നാലു പോസ്റ്റുകളില്‍. അതിന്‍റെ മൂന്നാമത്തെ പോസ്റ്റില്‍ ബിഗ്ബാംഗ് തിയറിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനയുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നമ്മുടെ യുക്തിവാദി ബ്ലൊഗര്‍ കാളിദാസനു തീരെ ദഹിക്കുന്നില്ല. അദ്ദേഹം അതിനെ പരിഹസിച്ചുകൊണ്ട് "കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍" എന്ന ഒരു പോസ്റ്റ് ഇടുകയുണ്ടായി.

കാളിദാസന്‍ പറയുന്നു:

"ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി."

ഈ വിഷയത്തിലുള്ള തുടര്‍ പോസ്റ്റുകളില്‍ ആദ്യത്തെ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ കാളിദാസന്‍ ഈ അഭിപ്രായം പറയില്ലായിരുന്നു. അവിടെ ബിഗ് ബാംഗ് തീയറിയെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. അതിനൊക്കെ കാളിദാസനെവിടെ സമയം? 'മുക്കിയ സൂറകള്‍' അന്വേഷിച്ചു നടക്കയല്ലേ അദ്ദേഹം.

പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത ശാസ്ത്ര നിഗമനം ആണെങ്കിലും പ്രപഞ്ചോല്പ്പത്തിയെക്കുറിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമാണ് ബിഗ് ബാംഗ് തീയറി. ബിഗ് ബാംഗ് തീയറി അംഗീകരിക്കാന്‍ നാസ്തികര്‍ക്ക് ചെറിയൊരു അസ്ക്യത ഉണ്ടാവുക സ്വാഭാവികമാണ്. കാരണം ബിഗ് ബാംഗ് തീയറി അനുസരിച്ച് പ്രപഞ്ചത്തിന് ഒരാരംഭം ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും. തുടക്കാം ഉണ്ടാകുമ്പോള്‍ ഒരു തുടക്കക്കാരനായ ഒരു ആദി കാരണവും ഉണ്ടാകല്‍ അനിവാര്യമായിവരുന്നു. അവര്‍ക്കെങ്ങനെ അത് സഹിക്കാന്‍ കഴിയും? പക്ഷേ, പ്രപഞ്ചാരംഭത്തെക്കുറിച്ച് ബിഗ് ബാംഗ് തീയറിയെ കവച്ചുവെക്കുന്ന ഒരു സിദ്ധാന്തം ഇന്നുവരെ ആരും മുന്നോട്ട് വെച്ചിട്ടില്ല.

കാളിദാസന്‍ പറയുന്നു:

"ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും."

ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചതെല്ലാം ഖുര്‍‌ആനിലുണ്ട് എന്ന് ഏതെങ്കിലും മുസ്‌ലിം പറയും എന്നു ഞാന്‍ കരുതുന്നില്ല. വിശുദ്ധ ഖുര്‍‌ആന്‍ ഒരു ഭൗതിക ശാസ്ത്ര ഗ്രന്ഥമല്ല. ഏതായാലും എനിക്കങ്ങനെ ഒരു വാദം ഇല്ല. പക്ഷേ, ശാസ്ത്രം സംശയലേശമന്യേ തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി ഒന്നും തന്നെ ഖുര്‍‌ആനില്‍ ഇല്ല എന്നത് ഒരു സത്യം മാത്രമാണ്. ത്രികാലജ്ഞനായ ദൈവത്തിന്‍റെ വചനമായ ഖുര്‍‌ആനില്‍ ദൈവത്തിന്‍റെ പ്രവൃത്തിക്ക് വിരുദ്ധമായതൊന്നും ഉണ്ടാകില്ല എന്നത് സാമന്യ യുക്തി മാത്രം.

"ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്."

വിശുദ്ധ ഖുര്‍‌ആന് കാലോചിതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും എന്നത് വിശുദ്ധ ഖുര്‍‌ആന്‍റെ മഹത്വമാണ്; അതിന്‍റെ ദൈവികതയ്ക്കുള്ള തെളിവാണ്. സര്‍‌വ്വജ്ഞനായ ദൈവം മറ്റൊരു ദൈവിക ഗ്രന്ഥത്തിന്‍റെ ആവശ്യമില്ലാത്തവിധം മനുഷ്യരാശിയുടെ അത്മീയ ശിക്ഷണത്തിനു വേണ്ടിയുള്ള എല്ലാ വിഭവങ്ങളും വിശുദ്ധ ഖുര്‍‌ആനില്‍ അടക്കം ചെയ്തിരിക്കുന്നു.

ബിഗ്‌ബാംഗിനെക്കുറിച്ചു മാത്രമല്ല, പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, വികാസത്തെക്കുറിച്ചും, നാശത്തെക്കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ വിശുദ്ധ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. ചിന്തിക്കുന്നവരില്‍ അത്ഭുതമുളവാക്കുന്ന ഖുര്‍‌ആനിലെ ഇത്തരം വചനങ്ങള്‍ ചിന്താശേഷിക്ക് പക്ഷാഘാതം ബാധിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കു; അത് സ്വാഭാവികം.

വികസിക്കുന്ന പ്രപഞ്ചം (Expanding Universe)

പ്രപഞ്ചത്തെക്കുറിച്ചുള്ള പല തിയറികളും സത്യമാണെന്ന് സ്ഥാപിതമായതാണ്. ചിലതിനെപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നത് സ്ഥാപിതമായ ഒരു കാര്യമാണ്. ശാസ്ത്രസമൂഹം സാര്‍‌വ്വത്രികമായി അംഗീകരിച്ച ഒരു വസ്തുതയാണ് വികസിക്കുന്ന പ്രപഞ്ചം (Expanding Universe) എന്നത്. 1920 ല്‍ എഡ്വിന്‍ ഹബിള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ വസ്തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ഖുര്‍‌ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അത്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ് (51:48)

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പ്പം വിശുദ്ധ ഖുര്‍‌ആനില്‍ മാത്രമാണ് ഉള്ളതെന്നോന്നോര്‍ക്കുക; മറ്റൊരു ദൈവിക ഗ്രന്ഥവും ഇതിനെക്കുറിച്ച് വിദൂര സൂചനപോലും നല്‍കുന്നില്ല. പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ അത് സഹായകമാകും. ബിഗ്ബാങ് സിദ്ധാന്തത്തിലേക്ക് കൃത്യമായി ആനയിക്കുന്ന രീതിയില്‍ പ്രപഞ്ച സൃഷ്ടിയുടെ ഘട്ടം ഘട്ടമായുള്ള പ്രകൃയയെ അത് വ്യക്തമായും വിവരിക്കുന്നു. അവിടെനിന്നും മുന്നോട്ടുപോയി പ്രപഞ്ചത്തിന്‍റെ തുടക്കത്തെ സംബന്ധിച്ചും ഒടുക്കത്തെ സംബന്ധിച്ചും വീണ്ടും അതുപോലെയുള്ള തുടക്കത്തെ സംബന്ധിച്ചും വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍‌ആന്‍.

പ്രപഞ്ചത്തിന്‍റെ തുടക്കമായ ബിഗ്ബാംഗ് പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷമുള്ള പ്രപഞ്ചത്തിന്‍റെ നാശത്തെ സംബന്ധിക്കുന്ന ഖുര്‍‌ആനിക സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചുകൂടി സൂക്ഷ്മമായ ഒരു വിവരണം ആവശ്യമാണ്. ഖുര്‍‌ആന്‍ പറയുന്നു:

അവിശ്വാസികള്‍ കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും സംഘനിതമായ ഒരു പിണ്ഡ(രത്ഖന്‍)മായിരുന്നു. പിന്നീട് നാം അതിനെ പിളര്‍ത്തുകയും(ഫത്ഖന്‍) ജീവനുള്ള എല്ലാറ്റിനേയും നാം ജലത്തില്‍ നിന്ന് സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ വിശ്വസിക്കുന്നില്ലേ (21:31).

ഈ വചനത്തിലെ 'രത്ഖന്‍' (സംഘനിത പിണ്ഡം) 'ഫതഖ്നാ' (പിളര്‍ത്തല്‍) എന്നീ പദങ്ങള്‍ ഈ വചനത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ആധികാരിക അറബി പദകോശങ്ങള്‍ 'രത്ഖന്‍' എന്ന പദത്തിന് രണ്ട് വിഭിന്ന അര്‍ഥങ്ങള്‍ നല്‍കുന്നു. അവ രണ്ടും ഇവിടെ പ്രസക്തമാണ്. ഒന്നാമത്തെ അര്‍ഥം ഏതെങ്കിലും വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് സം‌യോജിച്ച് (infusion) ഒന്നായിത്തീരുന്നതിനെ കുറിക്കുന്നു. (The coming together of something and consequent infusion into a single entity). രണ്ടാമത്തെ അര്‍ഥം സമ്പൂര്‍ണ്ണമായ ഇരുട്ട് (Total darkness) എന്നാണ്. ഈ രണ്ട് അര്‍ഥകല്പ്പനകളും ഇവിടെ ശരിയായി വരുന്നു. ഈ രണ്ട് അര്‍ഥങ്ങലും കൂടി ഒരുമിച്ചെടുക്കുമ്പോള്‍ ബ്ലാഹോള്‍ അഥവാ തമോദ്വാരത്തിന്‍റെ വൈചിത്ര്യത്തെ (Singularity) പറ്റിയുള്ള ശരിയായ വിവരണമാണ് ഇവിടെ കാണപ്പെടുന്നതെന്നു കാണാം.

ബ്ലാക്ക് ഹോള്‍ (Black Hole)

ഗുരുത്വാകര്‍ഷണത്തില്‍ തകര്‍ന്നടിയുന്ന വമ്പിച്ച ദ്രവ്യ പിണ്ഡത്തെയാണ് ബ്ലാക്‌ഹോള്‍ എന്നു പറയുന്നത്. സൂര്യനെക്കാള്‍ പതിനഞ്ചോ അതിലധികമോ വലിപ്പമുള്ള നക്ഷത്രങ്ങളില്‍ നിന്ന് അത് ആരംഭിക്കുന്നു. അതി ഭീമമായ ഗുരുത്വ ബലത്തിന്‍റെ ഉള്ളിലേക്കുള്ള വലിവ് കാരണം നക്ഷത്രങ്ങള്‍ ചുരുങ്ങാന്‍ ആരംഭിക്കുന്നു. ഗുരുത്വബലം വീണ്ടും കേന്ദ്രീകരിക്കപ്പെടുകയും നക്ഷത്രത്തിന്‍റെ മുഴുവന്‍ ദ്രവ്യവും ഒരു സൂപ്പര്‍നോവ(super nova)യിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ തന്മാത്ര, ആറ്റം മുതലായ ദ്രവ്യത്തിന്‍റെ അടിസ്ഥാന പദാര്‍ഥങ്ങള്‍ തകര്‍ന്ന് വിവരണാതീതമായ ഊര്‍ജ്ജമായി മാറുന്നു. ആ സന്ദര്‍ഭത്തില്‍, സ്ഥലകാലത്തില്‍ (space-time) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസമാണ് സംഭവചക്രവാളം (Event Horizon).

ബ്ലാക്ഹോളിന്‍റെ അതി ഭീമമായ ഉള്‍‌വലിവു കാരണം നക്ഷത്രത്തില്‍ നിന്നുള്ള എല്ലാ വികിരണങ്ങളും പിന്നോട്ട് വലിക്കപ്പെടുകയും പ്രകാശത്തിനു പോലും അതില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന സമ്പൂര്‍ണ്ണ ഇരുട്ടാണ് അതിന് ബ്ലാക്‌ഹോള്‍ എന്ന പേര് നേടിക്കൊടുത്തത്. 'രത്ഖന്‍' എന്ന് ഖുര്‍‌ആന്‍ ഉപയോഗിച്ച ഈ പദത്തിന്‍റെ ഒരര്‍ഥം പരിപൂര്‍ണ്ണ ഇരുട്ട് എന്നാണെന്നോര്‍ക്കുക. ഇതാണ് സംഭവ ചക്രവാളത്തിനപ്പുറത്തെ വൈചിത്ര്യ ബിന്ദു (Singularity).

ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അത് അതിശീഘ്രം വളരുന്നു. കാരണം വര്‍ദ്ധിച്ചുവരുന്ന ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂരത്തുള്ള നക്ഷത്രങ്ങള്‍ പോലും ബ്ലാക്‌ഹോളിനകത്തേക്ക് പതിക്കുന്നു. ഒരു നിരീക്ഷണമനുസരിച്ച്, നമ്മുടെ സൂര്യന്‍റെ ദ്രവ്യമാനത്തിന്‍റെ നൂറു ദശലക്ഷം മടങ്ങ് വരെ ബ്ലാക്‌ഹോളിന്‍റെ ദ്രവ്യമാനം വര്‍ദ്ധിക്കുന്നു. ദ്രവ്യമാനം കൂടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ വസ്തുക്കളെ പ്രകാശ വഗത്തിനടുത്ത വേഗത്തില്‍ അത് തന്നിലേക്ക് വലിച്ചെടുക്കുന്നു. അത്തരത്തിലുള്ള അതിഭീമമായ ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂര നക്ഷത്രങ്ങള്‍ പോലും വിറകൊള്ളുകയും സ്ഥൈര്യം നഷ്ടപ്പെട്ട അത്തരം നക്ഷത്രങ്ങളെ അത്യാര്‍ത്തി പൂണ്ട ബ്ലാക്‌ഹോള്‍ ഭീമന്മാര്‍ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അങ്ങനെ രത്ഖന്‍ (സംഘനിത പിണ്ഡം) എന്ന പ്രകൃയ പൂര്‍ത്തിയാകുന്നതോടെ സിംഗുലാരിറ്റി രൂപപ്പെടുന്നു. അത് പരിപൂര്‍ണ്ണമായും സം‌വൃതവും അഥവാ അടഞ്ഞതും (closed) പൂര്‍ണ്ണമായും ഇരുണ്ടതും (Total Darkness) ആകുന്നു.

പ്രപഞ്ച സൃഷ്ടിയെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ടു സിദ്ധാന്തങ്ങളും ബിഗ്ബാഗ് തിയറിയുടെതാണ്. ഒരു വൈചിത്ര്യബിന്ദുവില്‍ സംഘനിതമായി കേന്ദ്രീകരിക്കപ്പെട്ട ദ്രവ്യം പെട്ടെന്ന് ഉല്‍ത്സര്‍ജ്ജിച്ചുകൊണ്ടാണ് പ്രപഞ്ചം ആരംഭിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. സംഭവ ചക്രവാളത്തിലൂടെ വീണ്ടും പുതിയ സൃഷ്ടിയിലേക്ക് അത് നയിക്കുന്നു. ഇങ്ങനെ സംഭവ ചക്രവാളത്തില്‍ നിന്ന് പൊട്ടിവിരിയുന്ന പ്രകാശത്തെയാണ് വൈറ്റ്‌ഹോള്‍ (White Hole) എന്നു വിളിക്കുന്നത്.

പ്രപഞ്ച വികാസവുമായി ബന്ധപ്പെട്ട രണ്ടു സിദ്ധാന്തങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് പറയുന്നത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനു ശേഷം ശാശ്വതമായി വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. രണ്ടാമത്തെ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്‍റെ വികാസം ഒരു ഘട്ടമെത്തിയാല്‍ അതിന്‍റെ ഉള്‍കേന്ദ്രത്തിലെ ഗുരുത്വബലം വികാസബലത്തെ അതിജീവിക്കുകയും നേര്‍ വിപരീത ദിശയില്‍, വികാസത്തിനു പകരം ചുരുങ്ങാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളും വീണ്ടും പുറകോട്ടു വലിക്കപ്പെടുന്നു. ഒരു പക്ഷേ, വീണ്ടും ഭീമാകാരമായ ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും അത്. രണ്ടാമതു പറഞ്ഞ ഈ വിക്ഷണത്തിനാണ് ഖുര്‍‌ആന്‍റെ പിന്തുണയുള്ളത്.

തുടക്കവും ഒടുക്കവും ബന്ധിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഒരു വൃത്തം എങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നു. ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നു:

നാം ആകാശത്തെ ഗ്രന്ഥത്താളുകള്‍ ചുരുട്ടുന്നതുപോലെ ചുരുട്ടുന്ന നാളിനെ ഓര്‍ക്കുക(21:105)

ഈ വചനത്തിലുള്ള വ്യക്തമായ സന്ദേശം പ്രപഞ്ചം ശാശ്വതമല്ല എന്നാണ്. ഗ്രന്ഥച്ചുരുളുകള്‍ ചുരുട്ടപ്പെടുന്നപോലെ ഭാവിയില്‍ ആകാശം ചുട്ടപ്പെടുമെന്ന കാര്യത്തെപ്പറ്റിയാണ് അത് സംസാരിക്കുന്നത്. ബ്ലാക്‌ഹോള്‍ രൂപീകരണത്തെ സംബന്ധിച്ച ശാസ്ത്രീയമായ ചിത്രീകരണത്തോട് വളരെയേറേ സാമ്യതയുള്ളതാണ് ഖുര്‍‌ആനിലെ മേല്‍ സൂചിപ്പിച്ച വചനം.

സ്പേസില്‍ നിന്നു ബ്ലാക്‌ഹോളിലേക്ക് ദ്രവ്യങ്ങള്‍ വമ്പിച്ച തോതില്‍ നിപതിക്കുന്നു. മേല്‍ ഖുര്‍‌ആന്‍ വചനത്തില്‍ വിവരിച്ചപോലെ ഗുരുത്വ ബലത്തിന്‍റേയും വിദ്യുദ്കാന്തിക ബലത്തിന്‍റേയും അതീവ സമ്മര്‍ദ്ദ ഫലമായി ബ്ലാക്‌ഹോള്‍ ഒരു കടലാസ് താള്‍പോലെ ആയിത്തീരുന്നു. ബ്ലാക്ക്‌ഹോളിന്‍റെ കേന്ദ്രഭാഗം സ്ഥിരമായി സ്വയം ചുറ്റി മുറുകിക്കൊണ്ടിരിക്കും. പുസ്തകത്തിന്‍റെ ആകൃതിയിലുള്ള ഈ ദ്രവ്യം സ്വയം ചുറ്റിമുറുകുന്ന ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് എത്തുമ്പോള്‍ അതിന്‍റെ മേല്‍ പൊതിയുന്നു. അവസാനം അജ്ഞാതമായ മണ്ഡലത്തിലേക്ക് അത് അപ്രത്യക്ഷമാവുന്നത്വരെ ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് ഈ ചുറ്റിമുറുകല്‍ തുടരുന്നു. ഖുര്‍‌ആന്‍ വചനം തുടരുന്നു:

സൃഷ്ടിപ്പിനെ ആദ്യം നാം ആരംഭിച്ചതു പോലെ നാം അത് ആവര്‍ത്തിക്കും. നമുക്ക് ബാധ്യതപ്പെട്ട ഒരു വാഗ്ദാനമാണിത്. തീര്‍ച്ചയായും നാം അത് നിറവേറ്റുക തന്നെ ചെയ്യും. (21:105)

അവസാനം പ്രപഞ്ചം ഒരു ബ്ലാക്‌ഹോളിലേക്ക് തകര്‍ന്നടിയുമ്പോള്‍, അവിടെ നമുക്ക് ഒരു പുതിയ വാഗ്ദാനമുണ്ട്. ദൈവം പണ്ട് ചെയ്തത് പോലെ ഈ പ്രപഞ്ചത്തെ അവന്‍ പുനര്‍‌നിര്‍മ്മിക്കും. തകര്‍ന്ന പ്രപഞ്ചം അതിന്‍റെ അന്ധകാരത്തില്‍ നിന്ന് വീണ്ടും സമാരംഭിക്കുകയും സൃഷ്ടിയുടെ എല്ലാ പ്രകൃയകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യും. ഖുര്‍‌ആന്‍റെ വചന പ്രകാരം പ്രപഞ്ചത്തിന്‍റെ ഈ ചുരുളലും നിവരലും നില്‍ക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയാണ്.

പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ചും ഒടുക്കത്തെക്കുറിച്ചുമുള്ള ഖുര്‍‌ആന്‍റെ ഈ സങ്കല്പ്പം സംശയ ലേശമന്യേ അസാധാരണമഅയ ഒന്നാണ്. നമ്മുടെ സമകലീന ലോകത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാള്‍ക്ക് വെളിപ്പെട്ടതാണെങ്കില്‍ പോലും അതിന്‍റെ അത്ഭുതം കുറയുന്നില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് അറേബ്യന്‍ മരുഭൂമിയിലെ നിരക്ഷരനായ ഒരാള്‍ക്ക് ശാശ്വതമായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടിപ്രകൃയയക്കുറിച്ചുള്ള ഉന്നതമായ ജ്ഞാനം വെളിപ്പെടുത്തപ്പെട്ടു എന്ന വസ്തുത ആരെയും അത്ഭുത പരതന്ത്രനാക്കും.